»   » മോഹന്‍ലാല്‍ എളമക്കരയിലെ പുതിയ വീട്ടിലേക്ക് താമസം മാറുന്നു, തേവരയിലെ വീട് വില്‍ക്കും!!

മോഹന്‍ലാല്‍ എളമക്കരയിലെ പുതിയ വീട്ടിലേക്ക് താമസം മാറുന്നു, തേവരയിലെ വീട് വില്‍ക്കും!!

By: Sanviya
Subscribe to Filmibeat Malayalam

കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തേവരയിലുമെല്ലാം മോഹന്‍ലാലിന് വീടുണ്ട്. കൊച്ചിയിലെ വീട്ടില്‍ അമ്മ ശാന്തയുടെയും മകന്‍ പ്രണവ് മോഹന്‍ലാലിന്റെയുമൊപ്പമാണ് മോഹന്‍ലാല്‍ ഇപ്പോള്‍ താമസിക്കുന്നത്. സുചിത്ര ദുബായിലാണ്. മകള്‍ വിസ്മയ ഓസട്രേലിയയില്‍ പഠിക്കുന്നു.

തിരുവനന്തപുരത്ത് മുടവന്മുകളിലാണ് കുടുംബ വീട്. വല്ലപ്പോഴും അവിടെ പോയി വരുമെന്നല്ലാതെ അവിടെ ലാല്‍ താമസിക്കാറില്ല. തിരുവനന്തപുരത്ത് എത്തിയാല്‍ തിരുവല്ലത്തെ ഫഌറ്റില്‍ മാത്രമാണ് ലാല്‍ താമസിക്കാറുള്ളത്. ഇപ്പോള്‍ എളമക്കരയില്‍ ഒരു പുതിയ വീട് പണി കഴിപ്പിച്ചിട്ടുണ്ട്. അങ്ങോട്ട് മാറനുള്ള തിരക്കിലാണിപ്പോള്‍ ലാല്‍.

പഴയവീട് വില്‍ക്കുന്നു

എളമക്കരയിലെ പുതിയ വീട്ടിലേക്ക് താമസം മാറുകയാണ് ലാല്‍. അതിനുള്ളില്‍ തേവരയിലെ കായല്‍ക്കരയിലുള്ള വീട് വില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. വീടിന് 20 കോടി വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

വീട് മാറാന്‍ കാരണം

തേവരയിലെ വീട് കുറച്ച് ഉള്ളിലേക്കാണ്. അതുക്കൊണ്ട് തന്നെയാണ് നഗരത്തിനുള്ളില്‍ പുതിയ വീട് വെച്ച് താമസം മാറാന്‍ ലാലും കുടുംബവും തീരുമാനിച്ചത്. ഇപ്പോള്‍ കൊച്ചിയില്‍ ലാലിന് രണ്ട് വീടുകളുണ്ട്.

ചെന്നൈയിലെ വീട്

ചെന്നൈയിലെ മറീന ബീച്ചിനടുത്തും ലാലിന് സ്വന്തമായൊരു വീടുണ്ട്. ഏഴു കോടി രൂപയില്‍ ഒരു വര്‍ഷം മുമ്പ് ഭാര്യ സുചിത്രയുടെ ഇഷ്ട പ്രകാരമാണ് ഈ വീട് നിര്‍മ്മിച്ചത്.

ഊട്ടിയിലെ വീട്

അവധിക്കാലം ചെലവഴിക്കാനായി ഊട്ടിയിലും ലാലിനൊരു വീടുണ്ട്. യൂറോപ്യന്‍ മാതൃകയില്‍ പണി കഴിപ്പിച്ച വീടാണിത്.

English summary
Mohanlal's new home in Elamakkara.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam