»   » മൈക്കിള്‍ ഇടിക്കുളയുടെ പുതിയ ലുക്ക് കണ്ടാല്‍ ആരും പറയും മോഹന്‍ലാല്‍ തന്നെ രാജാവാണെന്ന്!!!

മൈക്കിള്‍ ഇടിക്കുളയുടെ പുതിയ ലുക്ക് കണ്ടാല്‍ ആരും പറയും മോഹന്‍ലാല്‍ തന്നെ രാജാവാണെന്ന്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനാകുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ചിത്രീകരണം പാതി വഴിയിലെത്തി നില്‍ക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ലാലേട്ടന്റെ പുതിയ ലുക്കിലുള്ള പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കോളേജ് പശ്ചാതലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് വരുന്നതെന്ന് മുമ്പ് പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മാത്രമല്ല മുകേഷിനും പങ്കുണ്ടോ? ലക്ഷ്യം ഇതായിരുന്നു!!!

ആദ്യം പുറത്തിറങ്ങിയ ലുക്ക് ആരാധകര്‍ക്ക് തെല്ല് നിരാശ നല്‍കിയിരുന്നെങ്കിലും ഇത്തവണത്തെ ലുക്ക് എല്ലാവരെയും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് എത്തുകയാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ സംവിധായകന്‍ ലാല്‍ ജോസും മോഹന്‍ലാലും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലുടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

കോളേജ് പ്രൊഫസറായ മൈക്കിള്‍ ഇടിക്കുള എന്നതാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്ത്രതിന്റെ പേര്. ആദ്യം പുറത്തിറങ്ങിയ ലുക്ക് താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു പഴയ ചിത്രത്തിന് സാമ്യമുള്ള ലുക്കായിരുന്നു. എന്നാല്‍ ഇത്തവണ മുണ്ട് മടക്കി കുത്തിയും മീശ പിരിച്ച് വെച്ചുമാണ് മോഹന്‍ലാലിന്റെ ലുക്ക്. മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറക്കുന്ന ആദ്യത്തെ ചിത്രമാണ് വെളിപാടിന്റെ പുസ്തകം.

English summary
Mohanlal's new look from Lal Jose’s Velipadinte Pustakam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam