മോഹന്‍ലാലിനെ വീണ്ടും മുപ്പത് വയസുക്കാരനായി കാണാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!
മോഹന്‍ലാലിനെ ഒരു യുവാവിന്റെ ലുക്കില്‍ കാണാനുള്ള ആഗ്രഹത്തിന് വേണ്ടി ആരാധകര്‍ നീണ്ട കാത്തിരിപ്പിലാണ്. ഒത്തിരി പ്രതീക്ഷകളുമായി ഒടിയന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയിലെ മാണിക്യന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം പല ഗെറ്റപ്പുകളിലായതിനാല്‍ ഇനി ചിത്രീകരിക്കാനുള്ളത് ചെറുപ്പക്കാരന്റെ വേഷമാണ്.
ആ വേഷത്തിലഭിനയിക്കുന്നതിന് പതിനഞ്ച് കിലോ ശരീരഭാരം കുറയ്ക്കണമായിരുന്നു. അതിന് വേണ്ടിയുള്ള കഠിനമായ പരിശീലനത്തിലായിരുന്നു മോഹന്‍ലാല്‍. ശേഷം ചെറുപ്പക്കാരനായ മാണിക്യന്റെ ലുക്ക് പുറത്ത് വിടാന്‍ പോവുകയാണെന്നാണ് സിനിമയുടെ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

ഒടിയന്‍ മാണിക്യന്‍
മോഹന്‍ലാലിന്റെ കഥാപാത്രമായ ഒടിയന്‍ മാണിക്യന്റെ വ്യത്യസ്ത ഗെറ്റപ്പുകളിലുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇനി വരാനിരിക്കുന്നത് യുവാവിന്റെ വേഷത്തിലുള്ള മാണിക്യനാണ്. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

മാണിക്യന്‍ വരുന്നു
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മോഹന്‍ലാലിന്റെ മേക്കോവര്‍ പുറത്ത് വരാന്‍ പോവുകയാണ്. ഈ മാസം 13 ന് മോഹന്‍ലാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ലുക്ക് പുറത്ത് വിടുമെന്നാണ് പറയുന്നത്. ഇതിന്റെ ടീസറും ഈ ദിവസങ്ങളില്‍ ലോഞ്ച്് ചെയ്യും.

കഠിന പരിശീലനം
ഈയൊരു ലുക്കിന് വേണ്ടി മോഹന്‍ലാല്‍ കഠിന പരിശീലനമായിരുന്നു. വിദേശത്ത് നിന്നും എത്തിയ പരിശീലകരായിരുന്നു മോഹന്‍ലാലിന്റെ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി സാഹയിച്ചിരുന്നത്. മുപ്പത് വയസുകാരന്റെ ലുക്കിലെത്തുന്നതിന് വേണ്ടി പതിനഞ്ച് കിലേ ആയിരുന്നു കുറയ്ക്കാനുണ്ടായിരുന്നത്.

ഫ്രഞ്ച് വിദഗ്ധര്‍
അടുത്ത ഷെഡ്യൂള്‍ ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. അതിനുള്ളില്‍ മോഹന്‍ലാലിന്റെ ശരീരഭാരം നിയന്ത്രിക്കുന്നതിനായി ഫ്രാന്‍സില്‍ നിന്നും വിദ്ഗധന്മാര്‍ എത്തിയിരിക്കുകയായിരുന്നു.

പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍
പുലിമുരുകന് ശേഷം പീറ്റര്‍ ഹെയിന്‍ തന്നെയാണ് ഒടിയന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ക്ലൈമാക്‌സിലും പീറ്റര്‍ ഹെയിന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങളുണ്ട്. മറ്റുള്ള സിനിമകള്‍ മാറ്റിവെച്ചാണ് ഒടിയന് വേണ്ടി പീറ്റര്‍ ഹെയിന്‍ എത്തിയിരുന്നത്.
The wait is finally over . The laletan world wanted to see for so long is coming !!!
— shrikumar menon (@VA_Shrikumar) December 9, 2017


Click it and Unblock the Notifications