ഒടിയനു ശേഷം മരക്കാറിനു വേണ്ടിയുളള കഠിന പ്രയത്‌നത്തില്‍ മോഹന്‍ലാല്‍! വെെറലായി പുതിയ ചിത്രം! കാണൂ

By Midhun Raj

മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടിയനു ശേഷം നിരവധി സിനിമകളാണ് സൂപ്പര്‍താരത്തിന്റെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. നിലവില്‍ ലാലേട്ടന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതായാണ് അറിയുന്നത്. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

വമ്പന്‍ താര അണിനിരക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി മലയാളത്തിനു പുറമെ അന്യഭാഷകളിലുളള താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനം തന്നെയാകും മുഖ്യ ആകര്‍ഷണമായി മാറുക. സിനിമയ്ക്കു വേണ്ടിയുളള കഠിന പ്രയത്‌നത്തിലാണ് ലാലേട്ടന്‍ ഉളളതെന്ന് അറിയുന്നു. താരത്തിന്റെതായി പുറത്തിറങ്ങിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

 മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനു ശേഷാണ് മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് പറയുന്നത്. മോഹന്‍ലാലിന്റെ കരിയറില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം തന്നെയാകും ചിത്രത്തിലേതെന്നും അറിയുന്നു. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മലയാളത്തിലെ എറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നായിട്ടാണ് മരക്കാര്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ചിത്രീകരണം ഹൈദരാബാദില്‍

ചിത്രീകരണം ഹൈദരാബാദില്‍

ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടക്കുന്നത്. കൂറ്റന്‍ സെറ്റുകളിട്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ തുടങ്ങിയിരുന്നത്. ബാഹുബലിക്ക് വേണ്ടി കലാസംവിധാനം നിര്‍വ്വഹിച്ച സാബു സിറിളാണ് സിനിമയ്ക്ക് വേണ്ടി കൂറ്റന്‍ സെറ്റുകളൊരുക്കിയിരുന്നത്.

മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍

മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍

അതേസമയം മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയ ഒരു വര്‍ക്കൗട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. സിനിമയ്ക്ക് വേണ്ടിയുളള കഠിന പ്രയത്‌നത്തിലാണ് താരമെന്ന് അറിയുന്നു. മരക്കാറില്‍ നിരവധി ആക്ഷന്‍ രംഗങ്ങള്‍ ലാലേട്ടന് ചെയ്യാനുണ്ട്. ഇതിനായിട്ടുളള ഒരുക്കങ്ങളില്‍ ആണിപ്പോള്‍. ഒടിയനു ശേഷം വലിയ സമര്‍പ്പണം തന്നെയാണ് ചിത്രത്തിനു വേണ്ടി സൂപ്പര്‍താരം നടത്തുന്നതെന്നും അറിയുന്നു.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍,സിജെ റോയ്, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കാലാപാനിക്കു ശേഷം പ്രഭു വീണ്ടും ലാലേട്ടനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനുണ്ട്. പ്രഭുവിനൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അര്‍ജുനും പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം സുനില്‍ ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നു

മഞ്ജു വാര്യര്‍ തന്നെയാണ്

മഞ്ജു വാര്യര്‍ തന്നെയാണ്

ഇത്തവണയും മഞ്ജു വാര്യര്‍ തന്നെയാണ് മോഹന്‍ലാലിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് മരക്കാറിലൂടെയാണ്. കീര്‍ത്തി സുരേഷിനൊപ്പം കല്യാണി പ്രിയദര്‍ശനും സിനിമയിലെത്തുന്നുണ്ട്. പ്രിയദര്‍ശന്റെ മേ്ക്കിങ്ങിനു പുറമെ സാബു സിറിളിന്റെ കലാസംവിധാനവും ശ്രദ്ധേയമായി മാറും. ഈ വര്‍ഷം പകുതിയോടെ മരക്കാര്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X