ബെയിലിക്കൊപ്പം മാസ് ലുക്കില്‍ മോഹന്‍ലാല്‍! തരംഗമായി പുതിയ ചിത്രങ്ങള്‍

By Prashant V R

ലോക് ഡൗണ്‍ കാലവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരമാണ് മോഹന്‍ലാല്‍. പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് താരം എത്തിയിരുന്നു. അടുത്തിടെ ലോക് ഡൗണ്‍ സമയത്ത് തന്നെയായിരുന്നു തന്റെ അറുപതാം പിറന്നാള്‍ സൂപ്പര്‍ താരം ആഘോഷിച്ചിരുന്നത്. ലാലേട്ടന് ജന്മദിന ആശംസകളുമായി സിനിമാലോകവും ആരാധകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

mohanlal

ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹം ഇത്തവണ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. ലോക് ഡൗണ്‍ കാലത്ത് സഹപ്രവര്‍ത്തകരുടെ ക്ഷേമം അന്വേഷിച്ചും നടന്‍ വിളിച്ചിരുന്നു. കൂടാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായും സൂപ്പര്‍താരം രംഗത്തെത്തിയിരുന്നു.

ലോക് ഡൗണ്‍ കാലത്തെ മോഹന്‍ലാലിന്റെ താടി ലുക്കും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താടി കൂടുതല്‍ നീട്ടിക്കൊണ്ടുളള ലുക്കിലാണ് പിറന്നാള്‍ ദിനത്തിലും അദ്ദേഹത്തെ എല്ലാവരും കണ്ടത്. ഇപ്പോഴിതാ സൂപ്പര്‍ താരത്തിന്റതായി വന്ന പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Recommended Video

Bodyguard About Mammootty And Mohanlal

ഇത്തവണ വളര്‍ത്തുനായ ബെയിലിക്കൊപ്പമുളള ചിത്രങ്ങളാണ് ലാലേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് അത് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പിന്നാലെ ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. നേരത്തെ മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ മരക്കാറിന്റെ റിലീസ് വൈറസ് വ്യാപനം കാരണം മുടങ്ങിയിരുന്നു.

മാര്‍ച്ച് 26ന് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ പിന്നീട് മാറ്റിവെക്കുകയായിരുന്നു. സൂപ്പര്‍ താരത്തിന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. മരക്കാറിന് പുറമെ നിരവധി സിനിമകളുടെ ജോലികളാണ് ലോക് ഡൗണ്‍ കാരണം മുടങ്ങിയിരുന്നത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് സൂപ്പര്‍ താരം നടത്തുന്നത്. ബറോസിന് പുറമെ ലൂസിഫര്‍ 2 എമ്പുരാനും ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X