»   » മോഹന്‍ലാലിനെ പേടിപ്പിച്ച പ്രേതത്തിന്റെ നിഴല്‍ കണ്ടോ? ആ വെളിപാടിന്റെ ആ നിമിഷം ഇതായിരുന്നു!!

മോഹന്‍ലാലിനെ പേടിപ്പിച്ച പ്രേതത്തിന്റെ നിഴല്‍ കണ്ടോ? ആ വെളിപാടിന്റെ ആ നിമിഷം ഇതായിരുന്നു!!

By: Teressa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കി കൊണ്ട് പുതിയൊരു മത്സരം നടത്തുന്ന കാര്യം മോഹന്‍ലാല്‍ തന്നെ കുറച്ച് മുമ്പ് ആരാധകരോടായി പറഞ്ഞിരുന്നു. ഈ ഓണക്കാലത്ത് ഓര്‍ത്ത് വെക്കാന്‍ ലാലേട്ടനൊപ്പം ഒരു നിമിഷം എന്ന് പറഞ്ഞ് കൊണ്ട് ആരാധകര്‍ക്ക് വെളിപാട് തോന്നുന്ന ഒരു നിമിഷം സെല്‍ഫിയായി അയച്ച് കൊടുക്കുകയാണ് വേണ്ടത്.

നിങ്ങളുടെ വെളിപാടിന്റെ ആ നിമിഷം സെല്‍ഫി ആക്കു! മോഹന്‍ലാലിനെ കാണുന്നതിനൊപ്പം സമ്മാനവും കിട്ടും!!!

പരിപാടിയുടെ ഉദ്ഘാടനമാക്കി കൊണ്ട് ലാലേട്ടന്‍ തന്നെ തനിക്ക് വെളിപാട് വന്ന ഒരു സെല്‍ഫി ചിത്രം അയച്ചിരിക്കുകയാണ്. എന്റെ വെളിപാട് എന്ന് പറഞ്ഞ് മൈ വെളിപാട് മൊമേന്റ് എന്ന മത്സരത്തില്‍ അയക്കുന്നതിന് മാതൃകയായിട്ടാണ് മോഹന്‍ലാല്‍ പുതിയ സെല്‍ഫി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കിലുടെ ആരാധകര്‍ക്കായി പങ്കുവെച്ച ചിത്രം ഇതിനകം വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ ഓറഞ്ച് കളര്‍ വസ്ത്രം ധരിച്ചിരിക്കുന്ന മോഹന്‍ലാലിന് തൊട്ട് അടുത്ത ഒരു നിഴലിന്റെ ചിത്രം കണ്ട് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ലാലേട്ടനെ നേരിട്ട് കാണുവാനും ഒപ്പം കൈ നിറയെ സമ്മാനങ്ങള്‍ നേടാനും അവസരമൊരുക്കിയിരിക്കുന്നത്.

മമ്മുക്കയുടെ വേഷം ഇതെന്താ നൈറ്റിയാണോ? പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ പോസ്റ്റര്‍ പുറത്ത്!!!

നിങ്ങളുടെ വെളിപാടിന്റെ ആ നിമിഷം സെല്‍ഫിയായി പകര്‍ത്തുക. എന്നിട്ട് സെല്‍ഫി അയക്കുന്ന ആളുടെ പേരും സ്ഥലവും 89219702906 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് മെസേജായി അയച്ച് കൊടുത്താല്‍ മാത്രം മതി. മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് ലാലേട്ടനെ കാണാനും സമ്മാനങ്ങള്‍ നേടാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

English summary
Mohanlal's new selfi picture
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam