ഭീമനാകാനുളള ഒരുക്കമോ? മോഹന്‍ലാലിന്റെ വീഡിയോയ്ക്ക് പിന്നാലെ ചോദ്യങ്ങളുമായി ആരാധകര്‍
സിനിമകള്‍ക്കായി വേറിട്ട മേക്കാവറുകള്‍ നടത്താറുളള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ശരീരഭാരം കൂട്ടിയും കുറച്ചുമൊക്കെ ലാലേട്ടന്‍ എത്താറുണ്ട്. കുറച്ച് വര്‍ഷങ്ങളായി ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുളള താരം കൂടിയാണ് അദ്ദേഹം. ഒടിയന്‍ എന്ന ചിത്രത്തിനായി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റം എല്ലാവരും കണ്ടതാണ്. ഒടിയന് ശേഷവും തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ സൂപ്പര്‍ താരം ശ്രദ്ധ പുലര്‍ത്താറുണ്ട്.
ലോക് ഡൗണ്‍ കാലം വര്‍ക്കൗട്ട് ചെയ്തും വായനയില്‍ മുഴുകിയുമൊക്കെയാണ് നടന്‍ സമയം ചെലവഴിച്ചത്. ഈ സമയത്ത് തന്നെ സഹപ്രവര്‍ത്തകരുടെ ക്ഷേമമന്വേഷിച്ച് മോഹന്‍ലാല്‍ വിളിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നിരവധി പേരാണ് ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അറിയിച്ചത്.

മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ മരക്കാര്‍ റിലീസിങ്ങിനൊരുങ്ങുന്ന വേളയിലായിരുന്നു അപ്രതീക്ഷിതമായി ലോക് ഡൗണ്‍ വന്നത്. ഇത് ആരാധകരെയും സിനിമാ പ്രവര്‍ത്തകരെയും ഒന്നടങ്കം നിരാശരാക്കിയിരുന്നു. മരക്കാര്‍ റിലീസ് ഇനിയും നീളാനാണ് സാധ്യത. അതേസമയം മരക്കാറിന് പുറമെ നിരവധി മോഹന്‍ലാല്‍ സിനിമകളുടെ ഷൂട്ടിംഗും റിലീസുമാണ് കൊറോണ കാരണം നീണ്ടുപോയത്.

ലോക് ഡൗണ്‍ കാലത്ത് ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലും കുടുംബവും ചെലവഴിക്കുന്നത്. അടുത്തിടെ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിച്ചത് ഈ വീട്ടില്‍ വെച്ചായിരുന്നു. സൂപ്പര്‍ താരത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ ആരാധകരും സഹപ്രവര്‍ത്തകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. ലാലേട്ടന്റെ അറുപതാം പിറന്നാളിന് നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നത്.
Recommended Video

ലാലേട്ടന്റെ പിറന്നാള്‍ കഴിഞ്ഞതിന് പിന്നാലെ ഭാര്യ സുചിത്രയുടെ പിറന്നാളും വന്നിരുന്നു. ഇതും ചെന്നെെയിലെ വീട്ടില്‍ വെച്ച് ആഘോഷിച്ചിരുന്നു. അതേസമയം ലോക് ഡൗണ്‍ കഴിഞ്ഞതിന് പിന്നാലെയാണ് എറ്റവും പുതിയ ചിത്രമായ ദൃശ്യം 2 ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ സിനിമയുടെ ഷൂട്ടിങ്ങ് ഇനിയും നീളാനാണ് സാധ്യത.

അതേസമയം മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയ പുതിയ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സൂപ്പര്‍താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ കണ്ട് ഭീമനാകാനുളള ഒരുക്കത്തിലാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. മോഹന്‍ലാലിനെ ആദ്യ സംവിധാനസംരംഭമായ ബറോസിനെക്കുറിച്ചും മറ്റുചിലര്‍ ചോദിക്കുന്നുണ്ട്.

ബറോസ് ഈ വര്‍ഷം തുടങ്ങാനുളള പദ്ധതികള്‍ സൂപ്പര്‍ താരത്തിനുണ്ടായിരുന്നു. എന്നാല്‍ ബറോസിനെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ ഒന്നും പിന്നീട് വന്നിരുന്നില്ല. നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2വിനായാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗം പോലെ ഇത്തവണയും നല്ലൊരു ത്രില്ലര്‍ ചിത്രം പ്രതീക്ഷിക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കിയിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ദൃശ്യം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











