രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ പ്രേക്ഷകര്‍കാത്തിരിയ്ക്കുന്ന 9 മോഹന്‍ലാല്‍ ചിത്രങ്ങള്‍
വൈശാഖ് ചിത്രത്തില്‍, പ്രിയദര്‍ശന്‍ ചിത്രത്തില്‍, തെലുങ്ക് ചിത്രത്തില്‍... അങ്ങനെ മോഹന്‍ലാലിന്റെ പുതിയ സിനിമകളെ കുറിച്ച് ഒത്തിരി കേട്ടു കേള്‍വികളുണ്ട്. എന്നാല്‍ ഇനി ലാല്‍ ചെയ്യാന്‍ പോകുന്ന സിനിമകളെ കുറിച്ച് വ്യക്തമായ ഒരു ചിത്രം പ്രേക്ഷകര്‍ക്ക് കിട്ടിക്കാണില്ല.
വൈശാഖിന്റെ പുലിമുരുകന്‍, പ്രിയദര്‍ശന്റെ ഒപ്പം എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പടെ ഒമ്പത് സിനിമകളാണ് ഇപ്പോള്‍ ലാലിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്. അതില്‍ രണ്ട് തെലുങ്ക് ചിത്രങ്ങളും ഒരു ബോളിവുഡ് ചിത്രവും പെടുന്നു. നോക്കാം

രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ പ്രേക്ഷകര്‍കാത്തിരിയ്ക്കുന്ന 9 മോഹന്‍ലാല്‍ ചിത്രങ്ങള്‍
ലാലിന്റേതായി ഏറ്റവും ആദ്യം ഒരു പക്ഷെ തിയേറ്ററിലെത്തുന്നത് പുലിമുകുകനാകും. മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം മൂവായിരം സ്‌ക്രീനിലായാണ് റിലീസ് ചെയ്യുന്നത്. പുലിയുമായുള്ള റിയല്‍ ഫൈറ്റ് ഉള്‍പ്പടെ പലതും ചിത്രത്തില്‍ കാണാനുണ്ട്. വിഷു ആഘോഷത്തിന് പുലിമുരുകന്‍ തിയേറ്ററിലെത്തും എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്

രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ പ്രേക്ഷകര്‍കാത്തിരിയ്ക്കുന്ന 9 മോഹന്‍ലാല്‍ ചിത്രങ്ങള്‍
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് ഒപ്പം എന്ന ചിത്രത്തിലൂടെ. മലയാളത്തിന് പുറമെ മറ്റ് പല ഭാഷകളിലുമായി നിര്‍മിയ്ക്കുന്ന ചിത്രം പൂര്‍ണമായും റഷ്യയിലാണത്രെ ചിത്രീകരിക്കുന്നത്. മലയാളത്തിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാകാന്‍ തയ്യാറെടുക്കുന്ന ഒപ്പത്തില്‍ ലാല്‍ അന്ധനായാണ് എത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്

രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ പ്രേക്ഷകര്‍കാത്തിരിയ്ക്കുന്ന 9 മോഹന്‍ലാല്‍ ചിത്രങ്ങള്‍
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ബെന്‍സ് വാസുമാണ് മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം

രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ പ്രേക്ഷകര്‍കാത്തിരിയ്ക്കുന്ന 9 മോഹന്‍ലാല്‍ ചിത്രങ്ങള്‍
വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന നിരയില്‍ എത്തിയ ജിജു ജാക്കോബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ലാല്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല

രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ പ്രേക്ഷകര്‍കാത്തിരിയ്ക്കുന്ന 9 മോഹന്‍ലാല്‍ ചിത്രങ്ങള്‍
മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് മറ്റൊന്ന്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ലാല്‍ ഒരു കോളേജ് അധ്യാപകനായിട്ടാണ് എത്തുന്നത്. ഫുള്‍ ആന്റ് ഫുള്‍ കോമഡി ചിത്രമാണ്. ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിയ്ക്കുന്നത്

രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ പ്രേക്ഷകര്‍കാത്തിരിയ്ക്കുന്ന 9 മോഹന്‍ലാല്‍ ചിത്രങ്ങള്‍
വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ തെലുങ്ക് ഇന്റസ്ട്രിയിലേക്ക് തിരിച്ചു പോകുകയാണ് മനമാന്ത എന്ന ചിത്രത്തിലൂടെ. ചന്ദ്രശേഖര്‍ യേലട്ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ്

രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ പ്രേക്ഷകര്‍കാത്തിരിയ്ക്കുന്ന 9 മോഹന്‍ലാല്‍ ചിത്രങ്ങള്‍
ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാലും ഒന്നിക്കുന്ന മറ്റൊരു തെലുങ്ക് ചിത്രം. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലിനൊപ്പം പ്രധാന വേഷത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നു

രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ പ്രേക്ഷകര്‍കാത്തിരിയ്ക്കുന്ന 9 മോഹന്‍ലാല്‍ ചിത്രങ്ങള്‍
പട്ടാളക്കഥ പറയാന്‍ വീണ്ടും മോഹന്‍ലാലും മേജര്‍ രവിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ചര്‍ച്ചകളും അണിയറയില്‍ പുരോഗമിയ്ക്കുന്നു.

രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ പ്രേക്ഷകര്‍കാത്തിരിയ്ക്കുന്ന 9 മോഹന്‍ലാല്‍ ചിത്രങ്ങള്‍
രാം ഗോപാല വര്‍മ സംവിധാനം ചെയ്ത കമ്പനിയുടെ രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിന്റെ ഡി കമ്പനിയെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗത്ത് വീരപ്പള്ളി ശ്രീനിവാസന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിച്ചിരുന്നത്

Click it and Unblock the Notifications