For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2.0യെ വീഴ്ത്തി പുതുചരിത്രം രചിച്ച് ഒടിയന്‍!കോളിവുഡിനെയും ബോളിവുഡിനെയും പിന്നിലാക്കി ചിത്രം മുന്നില്‍

  |

  മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ആഘോഷവരവ് ഒരുങ്ങുകയാണ്. ഡിസംബര്‍ പതിനാലിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. ഒടിയന്റെ വരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് എല്ലാവരുമുളളത്. വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  ഒടിയനും ലൂസിഫറിനും പിന്നാലെ ലാലേട്ടന്റെ ഇട്ടിമാണി വരുന്നു! ചിത്രത്തിന്റെ പുതിയ വിശേഷങ്ങളിങ്ങനെ

  പ്രഖ്യാപനവേള മുതല്‍ തന്നെ മികച്ച സ്വീകാര്യത ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നു. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നേരത്തെ മോസ്റ്റ് അവൈയ്റ്റ്ഡ് സിനിമകളുടെ ലിസ്റ്റിലും സ്ഥാനം പിടിച്ചിരുന്നു. ഇപ്പോഴിതാ ഒടിയനെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്.

  ഒടിയന്‍

  ഒടിയന്‍

  ലാലേട്ടന്റെ ഒടിയന്‍ ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. കായംകുളംകൊച്ചുണ്ണിയുടെ റിലീസിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. ഡിസംബറിലെത്തുന്ന സിനിമ കേരളം കണ്ട എറ്റവും റീലിസായിട്ടാവും തിയ്യേറ്ററുകളിലെത്തുക. ലോകമെമ്പാടുമായി 3000-4000ത്തിനിടയ്ക്ക് തിയ്യേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

  2.0യെ പിന്തളളി

  2.0യെ പിന്തളളി

  റിലീസിങ്ങിനൊരുങ്ങുന്നതിനിടെ രജനീകാന്ത് ചിത്രം 2.0യെ ഒടിയന്‍ മറികടന്നതായുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു. ലോകമെമ്പാടുമുളള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഐഎംഡിബിയുടെ മോസ്റ്റ് അവൈയ്റ്റഡ് ലിസ്റ്റില്‍ ഒന്നാമതെത്തിയാണ് ഒടിയന്‍ 2.0യെ പിന്തളളിയിരിക്കുന്നത്.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്‌ നാലാമത് ആയിരുന്നു ഈ ലിസ്റ്റില്‍ ഒടിയന്റെ സ്ഥാനം. കന്നഡ ചിത്രം കെജിഎഫ്, ഷാരൂഖിന്റെ സീറോ,കേദാര്‍നാഥ് തുടങ്ങിയ സിനിമകളാണ് ഈ ലിസ്റ്റില്‍ ഒടിയനു താഴെയുളളത്.

  പുതിയ ചിത്രം

  പുതിയ ചിത്രം

  അതേസമയം ചിത്രത്തിന്റെതായി പുറത്തുവിട്ട ഒടിയന്റെ പുതിയ ലുക്ക് ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരുന്നു. കുര്‍ത്തയും മുണ്ടുമുടുത്ത ലാലേട്ടന്റെ വ്യത്യസ്ത ലുക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനത്തിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. എം.ജയചന്ദ്രന്റെ ഈണത്തില്‍ സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നാലപിച്ച ഗാനമായിരുന്നു പുറത്തിറങ്ങിയിരുന്നത്. പാട്ട് 24 മണിക്കൂര്‍ കൊണ്ട് ഒരു മില്ല്യണ്‍ വ്യൂവേര്‍സിനെയും നേടിയെടുത്തിരുന്നു,

  കാണൂ

  ഒടിയന്റെ പ്രതിമകള്‍

  ഒടിയന്റെ പ്രതിമകള്‍

  ചിത്രത്തിലെ ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ഒടിയന്റെ പ്രതിമകള്‍ നേരത്തെ തിയ്യേറ്ററുകളില്‍ ആരാധകര്‍ സ്ഥാപിച്ചിരുന്നു. കഥാപാത്രത്തിന്റെ മൂന്ന് ജീവിതാവസ്ഥകളിലൂടെയാണ് ഒടിയന്റെ കഥ സംവിധായകന്‍ പറയുന്നത്. ചിത്രത്തിനു വേണ്ടി ലാലേട്ടന്‍ നടത്തിയ മേക്ക് ഓവറുകള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

  ലാലേട്ടന്റെ നായികാ

  ലാലേട്ടന്റെ നായികാ

  ഫാന്റസി ത്രില്ലറായി എത്തുന്ന ഒടിയനില്‍ മഞ്ജു വാര്യരാണ് ലാലേട്ടന്റെ നായികാ വേഷത്തിലെത്തുന്നത്. പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നരേന്‍,നന്ദു പൊതുവാള്‍, സിദ്ധിഖ്,ഇന്നസെന്റ്,കൈലാസ്,സന അല്‍ത്താഫ് തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്. ഒടിയനില്‍ പീറ്റര്‍ ഹെയ്വന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഒടിയനു വേണ്ടിയും ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

  സ്റ്റൈല്‍ മന്നന്‍റെ മുത്തു ജപ്പാനില്‍ റിറിലീസ് ചെയ്യുന്നു! ഇത്തവണയെത്തുക ചിത്രത്തിന്റെ 4കെ പതിപ്പ്

  ദിലീപും ജയസൂര്യയും വീണ്ടും! ഒപ്പം തമിഴ് സൂപ്പര്‍താരവും! ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍

  English summary
  mohanlal's odiyan becomes number 1 in imdb list
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X