സൈബര്‍ ആക്രമണങ്ങളെയെല്ലാം ഒടിവെച്ച് വീഴ്ത്തി ഒടിയന്‍! സിനിമ നൂറാം ദിവസത്തിലേക്ക്‌

By Midhun Raj

പ്രേക്ഷകര്‍ ഒന്നടങ്കം വലിയ ആകാംക്ഷയോടെ കാത്തിരുന്ന് തിയ്യേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഒടിയന്‍. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ചിത്രം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നായിരുന്നു പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമെന്നും വിശേഷിപ്പിക്കാവുന്ന ഒടിയന്‍ വലിയ സൈബറാക്രമണങ്ങള്‍ക്കൊടുവിലായിരുന്നു വിജയം നേടിയത്.

പാലക്കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചത്. ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരന്നു. പുലിമുരുകന്റ ലെവലില്‍ ഒരു മോഹന്‍ലാല്‍ ചിത്രം പ്രതീക്ഷിച്ചവര്‍ക്ക് നിരാശ നല്‍കിയ സിനിമയായിരുന്നു ഒടിയനെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

odiyan

റിലീസ് ചെയ്യുന്നതിനു മുന്‍പുണ്ടായിരുന്ന ഓവര്‍ ഹൈപ്പ് ഒടിയനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. നെഗറ്റീവ് പ്രതികരണങ്ങള്‍ ധാരാളമായി വന്നതിനൊപ്പം നിരവധി പേര്‍ ട്രോളുകളിലൂടെയും ചിത്രത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. അതേസമയം വലിയ പ്രതീക്ഷകളില്ലാതെ പോയാല്‍ ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഒടിയനെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

കൂടാതെ പുലിമുരുകനു ശേഷം നൂറ് കോടി ക്ലബിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമായും ഒടിയന്‍ മാറി. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങളെയും ട്രോളുകളെയുമെല്ലാം അതിജീവിച്ച് സിനിമ നൂറാം ദിവസത്തിലേക്ക് എത്തുകയാണ്. ആന്റണി പെരുമ്പാവൂര്‍ തന്നെയായിരുന്നു ഇക്കാര്യം ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X