ഒടിയനെയും മലര്‍ത്തിയടിച്ച് കെജിഎഫ്; ആദ്യ ദിനം കേരളത്തില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് കെജിഎഫ് ചാപ്റ്റര്‍ 2
കന്നഡ സിനിമാലോകത്ത് വലിയ തരംഗമായി മാറിയ കെജിഎഫി ന്റെ രണ്ടാം ഭാഗം റിലീസായിരിക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യുവനടന്‍ യാഷ് നായകനായിട്ടെത്തിയ ചിത്രം ഏപ്രില്‍ പതിനാലിനാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗത്തിന് ഇന്ത്യയിലൊട്ടാകം ലഭിച്ച ജനപ്രീതി നോക്കി പ്രേക്ഷകരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് സിനിമ എത്തിയത്. കേരളത്തിലും വലിയ സ്വീകാര്യത കെജിഎഫിന് ലഭിച്ചിട്ടുണ്ടെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
നടന്‍ യാഷ് അടക്കമുള്ളവര്‍ കേരളത്തിലെത്തി കെജിഎഫിന്റെ പ്രൊമോഷന്‍ നടത്തിയിരുന്നു. അത് വര്‍ക്ക് ആയിട്ടുണ്ടെന്നാണ് തിയറ്ററുകളില്‍ നിന്നും ബോക്‌സോഫീസില്‍ നിന്നും അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ റിലീസ് ചെയ്ത സിനിമകളുടെ ആദ്യ ദിവസത്തെ പ്രകടനം വിലയിരുത്തി കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ സിനിമകളെയടക്കം പിന്നിലാക്കി കൊണ്ടാണ് കെജിഎഫ് കുതിക്കുന്നതെന്ന് വ്യക്തമാവുന്നു.

അവസാനം ഇറങ്ങിയ സിനിമകളുടെ കണക്ക് വിവരം നോക്കിയാല്‍ ആദ്യ അഞ്ചില്‍ നില്‍ക്കുന്ന സിനിമകള്‍ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഉള്ളതാണ്. ഒന്നാം സ്ഥാനത്ത് നടന്‍ മോഹന്‍ലാലിന്റെ ഒടിയന്‍ ആണ്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ഇളയദളപതി വിജയിയുടെ ചിത്രം ബീസ്റ്റ് രണ്ടാമത് എത്തി. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മൂന്നാത്. നാലാം സ്ഥാനത്താണ് മമ്മൂട്ടിയൂടെ ഭീഷ്മപര്‍വ്വം. അഞ്ചാം സ്ഥാനം വിജയിയുടെ സര്‍ക്കാര്‍ എന്ന സിനിമയ്ക്കാണ്.
എന്നാല്‍ ആദ്യം ദിനത്തെ പ്രകടനം കൊണ്ട് കെജിഎഫ് 2 ഒടിയനെ പിന്നിലാക്കി എന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍. അതിലൂടെ ഒന്നാം സ്ഥാനം നേടാന്‍ സിനിമയ്ക്ക് സാധിച്ചുവെന്നും വ്യക്തമാവുന്നു. അതേ സമയം വിജയ് ചിത്രം ബീസ്റ്റിന് തുടക്കത്തില്‍ വളരെ മോശം പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചത്. എങ്കിലും ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ സിനിമ വലിയ വിജയമായി മാറിയെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നു.

കെജിഎഫ് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടാതെ തിയേറ്ററുകളില്‍ മിന്നിച്ചു എന്നാണ് പ്രേക്ഷകാഭിപ്രായം. റോക്കി ഭായ് വീണ്ടും തിളങ്ങിയെന്ന് പറയാം. അതേ സമയം സിനിമ കണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങുന്ന ഓരോ കാണികള്‍ക്കും മറ്റൊരു സമ്മാനം കൂടി നല്‍കിയാണ് കെജിഎഫ് ടീം വിടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 'കെജിഎഫ് ചാപ്റ്റര്‍ 3' എന്ന സമ്മാനമാണത്. സിനിമയുടെ ഏന്‍ഡ് ക്രെഡിറ്റ് സീനിലാണ് അണിയറപ്രവത്തകര്‍ മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്.
Recommended Video
യാഷ് എന്ന നടന് വേണ്ടി രൂപകല്പന ചെയ്ത കഥാപാത്രം അദ്ദേഹം അതിമനോഹരമായി സ്‌ക്രീനില്‍ പകര്‍ന്നാടിയിട്ടുണ്ട്. മാത്രമല്ല അധീര എന്ന പ്രധാന വില്ലനായി എത്തുന്ന സഞ്ജയ് ദത്തിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. സ്‌ക്രീന്‍ സ്പേസ് കുറവാണെങ്കിലും സിനിമയിലുടനീളം ആ സാന്നിദ്ധ്യം കാണിക്കുന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തിരിക്കുന്നതെന്നും ആദ്യ പ്രേക്ഷക പ്രതികരണത്തില്‍ പറയുന്നു.


Click it and Unblock the Notifications











