twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയുടെ കഥ മറ്റാര്‍ക്കും കോപ്പിയടിക്കാന്‍ പറ്റില്ല! കാരണം ഇതാണ്!!

    |

    മോഹന്‍ലാലിന്റെ കരിയറില്‍ മുമ്പ് ചെയ്തിരിക്കുന്ന സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായി നിര്‍മ്മിക്കുന്ന സിനിമയാണ് ഒടിയന്‍. അടുത്ത ഷെഡ്യൂളില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാലിന്റെ ശരീരഭാരം കുറക്കേണ്ടതുണ്ട് അതിനാല്‍ ഫാന്റസി ഗണത്തില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

    ബാബു ആന്റണി കാണിച്ച ആക്ഷനൊന്നും മറ്റാരും കാണിച്ചിട്ടുണ്ടാവില്ല!വില്ലനെ സ്‌നേഹിക്കുന്ന എത്ര പേരുണ്ട്!ബാബു ആന്റണി കാണിച്ച ആക്ഷനൊന്നും മറ്റാരും കാണിച്ചിട്ടുണ്ടാവില്ല!വില്ലനെ സ്‌നേഹിക്കുന്ന എത്ര പേരുണ്ട്!

    ഒടിവിദ്യ പ്രയോഗിക്കുന്ന ഒടിയന്മാരുടെ കഥയുമായി എത്തുന്ന ചിത്രം എല്ലാവരെയും ഞെട്ടിക്കാനുള്ള വരവാണെന്നാണ് പറയുന്നത്. അടുത്ത വര്‍ഷമാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

     അമേരിക്കന്‍ എഴുത്തുകാരുടെ സംഘടന

    അമേരിക്കന്‍ എഴുത്തുകാരുടെ സംഘടന

    ഒടിയന്റെ കഥ അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുകയാണ്. അതിനാല്‍ തന്നെ സിനിമയുടെ കഥ മറ്റാര്‍ക്കും എടുക്കാന്‍ കഴിയുകയില്ലെന്നുള്ളതാണ് അതിന്റെ ഗുണം. മലയാളത്തില്‍ നിന്നും ഒരു സിനിമ ഇത്തരത്തില്‍ രജിസ്ട്രര്‍ ചെയ്യുന്നത് ആദ്യമായിട്ടാണ്. ആ റെക്കോര്‍ഡ് ഒടിയന്‍ സ്വന്തമാക്കിയിരിക്കുകയാണ്.

     സിനിമയുടെ തിരക്കഥ

    സിനിമയുടെ തിരക്കഥ

    ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ഒടിയന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക് എന്ന സിനിമയ്ക്കായിരുന്നു തിരക്കഥയെഴുതി പുരസ്‌കാരം നേടിയിരുന്നത്.

    മോഹന്‍ലാലിന്റെ കഷ്ടപാടുകള്‍

    മോഹന്‍ലാലിന്റെ കഷ്ടപാടുകള്‍


    ഒടിയനില്‍ പല ഗെറ്റപ്പുകളിലായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതിനാല്‍ സിനിമയ്ക്ക് വേണ്ടി ശാരീരികമാറ്റം വരുത്തേണ്ടതുണ്ട്. ഇപ്പോള്‍ പതിനഞ്ച് കിലോയാണ് ഭാരം കുറക്കേണ്ടത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം തുടങ്ങിയിരിക്കുകയാണ്.

     വിദഗ്ദരുടെ സഹായം

    വിദഗ്ദരുടെ സഹായം


    മോഹന്‍ലാലിന്റെ ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടി ഫ്രാന്‍സില്‍ നിന്നുമെത്തിയ 25 ഫ്രഞ്ച് വിദഗ്ദന്മാരാണ് സഹായിക്കുന്നത്. ആയുര്‍വേദം, യോഗ, എന്നിങ്ങനെ പലതരത്തിലുള്ള വ്യായമമുറകള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെ ശരീരഭാരം കുറയ്ക്കുന്നത്.

    ആശീര്‍വാദ് സിനിമാസ്

    ആശീര്‍വാദ് സിനിമാസ്

    ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാരാണ് സിനിമ നിര്‍മ്മിക്കുന്നത്. നിര്‍ത്തിവെച്ചിരിക്കുന്ന സിനിമയുടെ ചിത്രീകരണം മൂന്ന് മാസത്തിന് ശേഷമായിരിക്കും ആരംഭിക്കാന്‍ പോവുന്നത്. ശേഷം അടുത്ത വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലേക്ക് എത്തും.

    English summary
    Reportedly, the story of Odiyan has been registered with the Writers Guild Of America and hence assuring that nobody else could copy the story of the movie. Reportedly, it is the first ever story of a Malayalam film to have registered with the Writers Guild Of America.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X