Just In
- 31 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 2 hrs ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 2 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 3 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
Don't Miss!
- News
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്, 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 19 മരണങ്ങൾ കൂടി
- Sports
IPL 2021: ആര്‍സിബിയുടെ ഏറ്റവും വലിയ വീക്ക്നെസെന്ത്? ഇപ്പോഴും അതു തന്നെ!- ചോപ്ര പറയുന്നു
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇത് തള്ളല്ല, ഒടിയന്റെ ഒടിവിദ്യയില്‍ ബോക്സോഫീസ് കുലുങ്ങി!റെക്കോര്‍ഡ് തകര്‍ത്ത് ലാലേട്ടന്!!

ഒടിയന് ഈ ദിവസങ്ങളില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറയുന്ന സിനിമയാണിത്. നടനവിസ്മയം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി തിയറ്ററുകളിലേക്ക് എത്തിയ സിനിമ ആദ്യദിനം നെഗറ്റീവ് റിവ്യൂ ആയിരുന്നു സ്വന്തമാക്കിയത്. രണ്ടാം ദിവസം മുതല്‍ നല്ല അഭിപ്രായം കരസ്ഥമാക്കി മുന്നേറുന്ന ഒടിയന് ബോക്സോഫീസില്‍ വിപ്ലവം തന്നെ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ഒടിയന്റെ റിലീസിന് മുന്‍പ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത് ബോക്സോഫീസില്‍ തരംഗമാവുമോ എന്ന് അറിയാനായിരുന്നു.
താരപുത്രി ഷൂട്ടിങ് സെറ്റില്‍ എത്തിയതിനു പിന്നിലെ സത്യം, ഷാരൂഖ് വെളിപ്പെടുത്തുന്നു
ഇതൊന്നും പോര, ഒരു നല്ല നടിയാവാന്‍ ഞാനിനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് പ്രിയ
റിലീസിന് മുന്‍പ് തന്നെ പല വകുപ്പുകളിലായി നൂറ് കോടിയ്ക്ക് മുകളില്‍ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന് തന്നെ വ്യക്തമാക്കിയിരുന്നു. എല്ലായിടത്ത് നിന്നും മോശം പ്രതികരണം വന്നെങ്കിലും അതിലൊന്നും പതറാതെയുള്ള യാത്രയിലാണ് ഒടിയന്. മൂന്ന് ദിവസം കൊണ്ട് 60 കോടി വരെ സ്വന്തമാക്കിയ സിനിമ കേരളത്തിലും ഗംഭീര പ്രകടനമാണ് നടത്തുന്നത്. പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
കാവ്യയ്ക്ക് പുതിയ ശത്രു, എതിരാളി സ്വന്തം സഹോദരി തന്നെയാവുമ്പോള്‍ കാവ്യ എങ്ങനെ നേരിടും??

ഒടിയന്റെ ജൈത്രയാത്ര
പുലിമുരുകന് ശേഷം മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്. ചിത്രീകരണം ആരംഭിച്ചത് മുതല്‍ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു. ഒടുവില്‍ ഡിസംബര്‍ പതിനാലിന് സിനിമ തിയറ്ററുകളിലേക്ക് എത്തി. റിലീസിനെത്തിയ ഒടിയന് മുന്നില്‍ പ്രതിസന്ധികളുടെ കൂമ്പാരമായിരുന്നു. ഹര്‍ത്താല്‍ വില്ലന്റെ വേഷത്തിലെത്തിയതോടെ അണിയറ പ്രവര്‍ത്തകരും ആരാധകരും ആശങ്കയിലായി. എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും യാതൊരു കുഴപ്പവുമില്ലാതെ ഒടിയന്റെ പ്രദര്‍ശനം നടന്നിരുന്നു. നെഗറ്റീവ് റിവ്യൂസായിരുന്നു മറ്റൊരു പ്രതിസന്ധി. എന്നാല്‍ ഇതൊന്നും സിനിമയെ സാരമായി ബാധിച്ചിട്ടില്ലെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

കേരളത്തിലെ പ്രദര്‍ശനം
റിലീസ് ദിവസം കേരളത്തില്‍ വലിയ തിരക്കായിരുന്നു ഒടിയന് ലഭിച്ചത്. മുന്‍കൂട്ടിയുള്ള ബുക്കിംഗ് അടക്കം ടിക്കറ്റുകളെല്ലാം ചൂടപ്പം പോലെയാണ് വിറ്റ് പോയത്. ആഗോളതലത്തില്‍ ആദ്യദിനം 32.5 കോടി രൂപ സ്വന്തമാക്കിയെന്നാണ് സംവിധായകന് ശ്രീകുമാര്‍ മേനോന് വ്യക്തമാക്കിയത്. 11.5 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്. മറ്റ് ഇന്ത്യന്‍ സെന്ററുകളില്‍ നിന്നും 5 കോടിക്കടുത്ത് സ്വന്തമാക്കിയെന്നും യുഎഇ/ജിസിസി മേഖലകളില്‍ നിന്നും 7 കോടി, ആഗോള സെന്ററുകളില്‍ നിന്നും 11 കോടി രൂപയും സ്വന്തമാക്കിയെന്നാണ് ശ്രീകുമാര്‍ മേനോന് ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവേ വെളിപ്പെടുത്തിയത്.

കോടികള്‍ പെട്ടിയില്‍
റിലീസ് ദിവസം മുപ്പത് കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയ ഒടിയന് പിന്നീടുള്ള ദിവസങ്ങളിലും വിപ്ലവം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറുപത് കോടിയാണ് ഒടിയന് വാരിക്കൂട്ടിയിരിക്കുന്നത്. ഒടിയന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു കണക്ക് വിവരങ്ങള്‍ പുറത്ത് വിട്ടത്. മലയാളത്തില്‍ നിന്നും ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ ചിത്രമെന്ന റെക്കോര്‍ഡും സിനിമ നേടി. കേരളത്തില്‍ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം ഒടിയന് പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.

കാര്‍ണിവല്‍ സിനിമാസില്‍
നാല് ദിവസം കൊണ്ട് കാര്‍ണിവല്‍ സിനിമാസില്‍ നിന്നും ഒരു കോടിയ്ക്ക് മുകളിലാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴും 101 ഓളം ഷോ ലഭിക്കുന്ന സിനിമ 1.25 കോടിയാണ് ഇവിടങ്ങളില്‍ നിന്നും കളക്ട് ചെയ്തിരിക്കുന്നത്. അതേ സമയം കൊച്ചിന് മള്‍ട്ടിപ്ലെക്സില്‍ വളരെ പതുക്കെയാണ് സിനിമയുടെ ഓട്ടം. ഇതിനകം 55.65 ലക്ഷമാണ് സിനിമ നേടിയിരിക്കുന്നത്.