»   » ഇനി കേരളത്തില്‍ മോഹന്‍ലാല്‍ തരംഗം മാത്രം! കാശിയില്‍ നിന്നും ലാലേട്ടന്റെ മാസ് ലുക്ക് പുറത്ത്!

ഇനി കേരളത്തില്‍ മോഹന്‍ലാല്‍ തരംഗം മാത്രം! കാശിയില്‍ നിന്നും ലാലേട്ടന്റെ മാസ് ലുക്ക് പുറത്ത്!

Posted By: Teresa John
Subscribe to Filmibeat Malayalam
ഒടിയനായി മോഹന്‍ലാല്‍ | Filmibeat Malayalam

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം ഇന്നലെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. പിന്നാലെ ആരാധകര്‍ക്ക് മറ്റൊരു ആവേശത്തിന് തിരി തെളിച്ചിരിക്കുകയാണ് ലാലേട്ടേന്‍. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് വാരാണസിയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്.

സഹതാരങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടണം! ശാരീരികമായി പീഡിപ്പിക്കപ്പെട്ട അനുഭവം തുറന്ന് പറഞ്ഞ് കങ്കണ!

ചിത്രത്തില്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മാണിക്യന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ സന്യാസിയുടെ വേഷത്തില്‍ മുടി നീട്ടി വളര്‍ത്തി കാഷായ വേഷത്തിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഒടിയന്‍

വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ഒടിയന്‍. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കാശിയില്‍ നിന്നും തുടങ്ങിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്ക്

കഴിഞ്ഞ ദിവസം മുതല്‍ സിനിമയുടെ ചിത്രീകരണത്തില്‍ മോഹന്‍ലാലും പങ്കാളിയായിരിക്കുകയാണ്. അതിനിടെ സിനിമയിലെ മോഹന്‍ലാലിന്റെ പുതിയ ലുക്കും പുറത്ത് വിട്ടിരിക്കുകയാണ്.

നന്യാസിയോ

പുറത്ത് വന്ന ലുക്കില്‍ മോഹന്‍ലാല്‍ സന്യാസിയുടെ വേഷത്തില്‍ മുടി നീട്ടി വളര്‍ത്തി കാഷായ വേഷത്തിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പുഴയുടെ തീരത്ത് ഇരിക്കുന്നതും കരയുന്നതുമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

രാജശില്‍പി

മോഹന്‍ലാലിന്റെ മികച്ച സിനിമകളിലൊന്നായിരുന്ന രാജശില്‍പി. ചിത്രത്തിലും നന്യാസിയുടെ വേഷത്തിലായിരുന്ന താരം അഭിനയിച്ചിരുന്നത്. ഒപ്പം വടക്കുംനാഥന്‍ എന്ന സിനിമയിലും നന്യാസിയായി എത്തിയിരുന്നു.

ഒടിയന്‍ മാണിക്യന്‍

ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് മാണിക്യന്‍. 30 മുതല്‍ 65 വയസ് വരെയുള്ള മാണിക്യന്റെ കഥാപാത്രമാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

65 കരാനായി മാണിക്യന്‍


അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ പുറത്ത് വന്ന മോഹന്‍ലാലിന്റെ ലുക്ക് ഒടിയന്റെ 65 വയസുള്ള കഥപാത്രത്തിന്റെ ലുക്കായിരിക്കണം. ആദ്യം വന്ന ലുക്കില്‍ ചെറിയ പ്രായത്തിലുള്ള മാണിക്യനായിരുന്നു.

കഥാപാത്രം

കേരളത്തില്‍ ജീവിച്ചിരുന്ന ഒരു വ്യത്യസ്ത ഗോത്ര വര്‍ഗമായിരുന്നു ഒടിയന്‍. ആ ഗണത്തില്‍ ഉള്‍പ്പെടുന്ന ആളാണ് മാണിക്യന്‍. മാണിക്യന്‍ വലിയൊരു ഓട്ടക്കാരനാണ്. മാത്രമല്ല സാധരണക്കാരില്‍ നിന്നും വ്യത്യസ്തമായി മാണിക്യന്‍ നാലു കാലില്‍ ഓടുകയും ചാടുകയും ചെയ്യും.

ഒടിവിദ്യ


മാന്ത്രിക വിദ്യ കൊണ്ട് ആളെ പറ്റിക്കുന്നത് പോലെയാണ് ഒടി വിദ്യ പ്രയോഗിക്കുന്നവര്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം മാണിക്യന്‍ ചെയ്യുന്നതും അങ്ങനെയാണ്.

നിസാരക്കാരല്ല

ഒടിയന്മാര്‍ നിസാരക്കാരല്ല. എതിരാളി ജനിച്ച വര്‍ഷം, ദിനം, ജന്‍മനക്ഷത്രം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഒരു ചുള്ളിക്കമ്പ് ഒടിച്ചാല്‍ എതിരാളിയുടെ നട്ടെല്ലു തകര്‍ന്ന് അയാള്‍ മരിക്കുമെന്നാണ് ഒടിവിദ്യ സൂചിപ്പിക്കുന്നത്.

40 കോടി മുതല്‍ മുടക്ക്


ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ത്രീഡി രൂപത്തിലാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

English summary
Mohanlal's Odiyan Look Is Out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam