»   » മലയാളത്തില്‍ ആദ്യം, ഒടിയനും പുതിയ റെക്കോര്‍ഡിലേക്ക്! റെക്കോര്‍ഡുകളുടെ തോഴനായി മോഹന്‍ലാല്‍!

മലയാളത്തില്‍ ആദ്യം, ഒടിയനും പുതിയ റെക്കോര്‍ഡിലേക്ക്! റെക്കോര്‍ഡുകളുടെ തോഴനായി മോഹന്‍ലാല്‍!

Posted By:
Subscribe to Filmibeat Malayalam
ഒടിയനെ തേടി പുതിയ റെക്കോർഡ് | filmibeat Malayalam

മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളെല്ലാം റിലീസിന് മുന്നേ ശ്രദ്ധിക്കപ്പെടുന്നവയാണ്. പുലിമുരുകന് ശേഷമാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ പ്രിറിലീസ് ഹൈപ്പിന് പ്രാധാന്യം നല്‍കിത്തുടങ്ങിയത്. ചിത്രം 150 കോടി കളക്ഷന്‍ നേടുവാന്‍ ഈ ഹൈപ്പ് കാരണമായിരുന്നു. എന്നാല്‍ ചിലപ്പോഴെല്ലാം ഇത് തിരിച്ചടിയുമായിട്ടുണ്ട്.

രാമലീല തരംഗം തീര്‍ന്നു, ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍! ഡിങ്കനും ലെജന്റും കട്ടപ്പുറത്താകും?

മമ്മൂട്ടിയുടെ ഈ തീപ്പൊരി ചിത്രങ്ങളുടെ റീമേക്കില്‍ നായകനായി ദുല്‍ഖര്‍? തുറന്ന് പറഞ്ഞ് ദുല്‍ഖര്‍!

വില്ലന്‍ മുതല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസിന് മുന്നേ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുകയാണ്. നിരവധി റെക്കോര്‍ഡുകളായിരുന്നു വില്ലന്‍ സ്വന്തം പേരില്‍ കുറിച്ചത്. ഇപ്പോഴിതാ ചിത്രീകരണത്തിലിരിക്കുന്ന ഒടിയനും പുതിയ റെക്കോര്‍ഡിന് ഒരുങ്ങുകയാണ്. സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്രോസ് ഓവര്‍ ഫിലിം

മലയാളത്തില്‍ ചിത്രീകരിക്കുന്ന ഒടിയന്‍ മലയാളത്തിലെ ആദ്യത്തെ ക്രോസ് ഓവര്‍ സിനിമയായി മാറാന്‍ ഒരുങ്ങുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ഒരേ സമയം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്.

തമിഴും തെലുങ്കും

മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ വില്ലനായി എത്തുന്നത് തമിഴ് താരം പ്രകാശ് രാജാണ്. ഇരുവരും ഒന്നിച്ച തമിഴ് ചിത്രം വന്‍ ഹിറ്റായിരുന്നു. ജനതാഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ വ്യക്തമായ ആരാധക സ്വാധീനം നേടിയെടുക്കാന്‍ മോഹന്‍ലാലിന് സാധിച്ചിട്ടുണ്ട്.

15 മിനിറ്റ് ക്ലൈമാക്‌സ്

ചിത്രത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഭാഗം ചിത്രത്തിലെ ക്ലൈമാക്‌സ് രംഗമാണെന്നാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്‌സില്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന മികവുറ്റ് സംഘട്ടന രംഗങ്ങളാണുള്ളത്. 28 ദിവസം കൊണ്ടാണിത് ചിത്രീകരിച്ചത്.

ആദ്യമെത്തുക മമ്മൂട്ടി

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് ഭാഷകളില്‍ ഒടിയന്‍ ഒരേ സമയം റിലീസ് ചെയ്യുമ്പോള്‍ മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ്‌സും ഒരേ സമയം മൂന്ന് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഒടിയന്‍ വിഷു റിലീസായി എത്തുമ്പോള്‍ സ്ട്രീറ്റ് ലൈറ്റ്‌സ് ജനുവരി 26ന് തിയറ്ററിലെത്തും.

റെക്കോര്‍ഡുകളുടെ വില്ലന്‍

നിലവില്‍ ഏറ്റവും അധികം പ്രി റിലീസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രമായി വില്ലന്‍ മാറിയിരിക്കുകയാണ്. പല വിഭാഗങ്ങളിലായി ഒരു ഡസനോളം റെക്കോര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയിട്ടുള്ളത്. റിലീസ് ദിവസം മാത്രം സ്വന്തമാക്കിയത് മൂന്ന് റെക്കോര്‍ഡുകളായിരുന്നു.

പ്രധാന ലൊക്കേഷന്‍ പേരാല്‍

ഒടിയിന്റെ ക്ലൈിമാക്സ് നടക്കുന്ന പ്രധാന ലൊക്കേഷന്‍ ഒരു പേരാലാണ്. പേരാലിന്റെ അകത്താണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് നടക്കുന്നത്. അത്ഭുത സിദ്ധിയുള്ള ഒടിയന്‍ മാണിക്യനും പ്രകാശ് രാജിന്റെ വില്ലന്‍ കഥാപാത്രവും തമ്മിലുള്ള സംഘട്ടനത്തിന്റെ ഏറിയ പങ്കും നടക്കുന്നത് വായുവിലാണ്.

തലകീഴായി മോഹന്‍ലാല്‍

പേരാലിന്റെ മുകളില്‍ നിന്നും മോഹന്‍ലാല്‍ തലകീഴായി ഇറങ്ങുന്ന രംഗമുണ്ട്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ലുക്കിലായിരിക്കും മോഹന്‍ലാലെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ക്ലൈമാക്സ് ഒരുക്കാന്‍ വന്‍ സന്നാഹങ്ങളാണ് പീറ്റര്‍ ഹെയ്ന്‍ തയാറാക്കിയത്.

ബിഗ് ബജറ്റ് ക്ലൈമാക്സ്

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഒടിയന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതും ബിഗ് ബജറ്റിലാണ്. ഒന്നരക്കോടിയിലധികമാണ് ക്ലൈമാക്സിന്റെ മാത്രം ചെലവ്. നവംബര്‍ അവസാനത്തോടെ ശരീര ഭാരം കുറച്ച് ക്ലീന്‍ ഷേവ് ചെയ്ത് യുവാവായി മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം ജോയിന്‍ ചെയ്യും. വൃദ്ധന്‍, യുവാവ് എന്നീ ഗെറ്റപ്പുകള്‍ക്ക് പുറമേ മറ്റ് മൂന്ന് ലുക്കുകള്‍ കൂടെ ഈ ചിത്രത്തില്‍ മോഹന്‍ലാലിനുണ്ടാകും.

ഒടിയന്‍ മാണിക്യന്‍ ചില്ലറക്കാരനല്ല

ദുര്‍മന്ത്രവാദ വിദ്യകളില്‍ ഒന്നായ ഒടിവിദ്യയാണ് ചിത്രം പ്രമേയമാക്കുന്നത്. അതിവേഗത്തില്‍ ഓടാന്‍ കഴിയുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍. രണ്ട് കാലില്‍ മാത്രമല്ല നാല് കാലിലും അതിവേഗത്തില്‍ ഓടാന്‍ മാണിക്യന് സാധിക്കും. സാധാരണക്കാരേക്കാല്‍ ഉയരത്തില്‍ ചാടാനും ഏത് രൂപവും സ്വീകരിക്കാനും സാധിക്കുന്ന ഒടിയന്മാര്‍ക്ക് ആയോധന കലകളും വശമാണ്.

20 വര്‍ഷത്തിന് ശേഷം

20 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും പ്രകാശ് രാജും വെള്ളിത്തിരിയില്‍ ഒന്നിക്കുന്നത്. മണിരത്നം ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. രണ്ടാം വരവ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്കന് ഒത്ത എതിരാളിയായിട്ടാണ്.

വീണ്ടും മഞ്ജുവാര്യര്‍

വില്ലന് പിന്നാലെ ഒടിയനിലും മോഹന്‍ലാലിന്റെ നായികയായി എത്തുകയാണ് മഞ്ജുവാര്യര്‍. ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്ലഹേം എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. രണ്ടാം വരവില്‍ എന്നും എപ്പോഴും, വില്ലന്‍ എന്നീ ചിത്രങ്ങളിലും മഞ്ജു മോഹന്‍ലാലിന്റെ നായികയായി.

English summary
Mohanlal's Odiyan mark a new record.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X