ഫഹദ് ഫാസിലും മോഹന്‍ലാലും തമ്മിലാണ് ഇനി മത്സരം! ഒടിയന്‍ റെക്കോര്‍ഡിലേക്ക്! ഞാന്‍ പ്രകാശനോ?

ക്രിസ്തുമസിന് മുന്നോടിയായി മലയാളത്തില്‍ നാലോളം സിനിമകളാണ് റിലീസ് ചെയ്തിരുന്നത്. ആദ്യദിനം മുതല്‍ എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ച അഭിപ്രായങ്ങളായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഡിസംബര്‍ പതിനാലിന് റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയന്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

ആദ്യദിനം ലഭിച്ച നെഗറ്റീവ് റിവ്യൂ ഒടിയനെ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ സിനിമയ്ക്ക് പിന്തുണയുമായി പ്രേക്ഷകര്‍ എത്തിയതോടെ കുപ്രചരണങ്ങള്‍ അവസാനിക്കുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് അറുപത് കോടിയോളം സ്വന്തമാക്കിയ സിനിമ രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴത്തെ കളക്ഷന്‍ എത്രത്തോളമാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും.

 ഒടിയന്‍ ഹിറ്റിലേക്ക്

ഒടിയന്‍ ഹിറ്റിലേക്ക്

ഏറെ കാലമായി മലയാള സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഒടിയന്‍. മലയാളക്കരയ്ക്ക് അത്ര സുപരിചിതമല്ലാത്ത ഒടിയന്മാരുടെ കഥ പറഞ്ഞ സിനിമ ബിഗ് റിലീസായി തന്നെ തിയറ്ററുകളിലേക്ക് എത്തി. റിലീസ് ദിവസം പുലര്‍ച്ചേ മുതല്‍ ഫാന്‍സ് ഷോ അടക്കം വലിയ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. മിശ്ര പ്രതികരണങ്ങള്‍ വന്നെങ്കിലും കോടികള്‍ ബോക്‌സോഫീസില്‍ വാരിക്കൂട്ടിയാണ് ഒടിയന്‍ ഹിറ്റിലേക്ക് ചുവടുവെച്ചത്. 60 കോടിയിലെത്തിയ കാര്യം സിനിമയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു പുറത്ത് വിട്ടത്.

 രണ്ടാം ആഴ്ചയിലേക്ക്

രണ്ടാം ആഴ്ചയിലേക്ക്

ഡിസംബര്‍ പതിനാലിന് റിലീസിനെത്തിയ ഒടിയന്‍ പത്താം ദിവസത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ഇപ്പോഴും ഒടിയന്‍ പ്രദര്‍ശിപ്പിക്കുന്ന സെന്ററുകളില്‍ ഹൗസ് ഫുള്‍ പ്രകടനമാണ് നടക്കുന്നത്. കുടുംബ പ്രേക്ഷകരുടെ അടക്കം വലിയ പിന്തുണ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. കേരള ബോക്‌സോഫീസിലെ ഏറ്റവും പുതിയ കണക്കുകള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും മറ്റ് സെന്ററുകളിലെ വിവരങ്ങള്‍ ദിവസവും സോഷ്യല്‍ മീഡിയ വഴി വൈറലാവാറുണ്ട്.

 കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍

കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍

ഒടിയന്റെ റിലീസ് ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നിലവില്‍ പ്രതിദിനം പന്ത്രണ്ടോളം പ്രദര്‍ശനങ്ങളാണ് ഒടിയന് ഇവിടെ നിന്നും ലഭിക്കുന്നത്. ഒന്‍പതാം ദിവസം 3.79 ലക്ഷമായിരുന്നു സിനിമ സ്വന്തമാക്കിയത്. ഇതോടെ 79.43 ലക്ഷമാണ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സിനിമയ്ക്ക് നേടാന്‍ കഴിഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ നല്ല പ്രകടനം കാഴ്ച വെക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് സൂചന.

 ജൈത്രയാത്ര തുടരുന്നു

ജൈത്രയാത്ര തുടരുന്നു

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു ഒടിയന്‍. അമ്പത് കോടി രൂപയോളം മുതല്‍ മുടക്ക് വന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചത്. ആഗോളതലത്തില്‍ ആദ്യദിനം 32.5 കോടി രൂപ സ്വന്തമാക്കിയത്. 1.5 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്. മറ്റ് ഇന്ത്യന്‍ സെന്ററുകളില്‍ നിന്നും 5 കോടിക്കടുത്ത് സ്വന്തമാക്കിയെന്നും യുഎഇ/ജിസിസി മേഖലകളില്‍ നിന്നും 7 കോടി, ആഗോള സെന്ററുകളില്‍ നിന്നും 11 കോടി രൂപയും സ്വന്തമാക്കിയെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

 മറ്റ് സിനിമകള്‍

മറ്റ് സിനിമകള്‍

ഒടിയന് ബിഗ് റിലീസ് ലഭിച്ചെങ്കിലും മലയാളത്തില്‍ നിന്ന് മാത്രം നാലോളം സിനിമകള്‍ റിലീസിനെത്തിയിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശന്‍, ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്, ജയസൂര്യയുടെ പ്രേതം, കുഞ്ചാക്കോ ബോബന്റെ തട്ടുംപ്പുറത്ത് അച്യുതന്‍ എന്നീ സിനിമകളാണ് ഈ ദിവസങ്ങൡ റിലീസ് ചെയ്തിരിക്കുന്നത്. ഇത് മാത്രമല്ല തമിഴിലും ബോളിവുഡിലുമായി വേറെയും സിനിമകളുണ്ട്. ഫഹദിന്റെ ഞാന്‍ പ്രകാശന് എല്ലായിടത്ത് നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ഒടിയന്റെ ബാധിക്കുമോ എന്ന് നോക്കി കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X