സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഒടിയന്റെ പുതിയ ഫാന്‍മേഡ് ടീസര്‍! വീഡിയോ കാണൂ
മോഹന്‍ലാലിന്റെ സിനിമകള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുളളത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലനു ശേഷം ലാലേട്ടന്റെതായി സിനിമകള്‍ പുറത്തിറങ്ങിയിരുന്നില്ല. വില്ലനു ശേഷം നിരവധി സിനികളാണ് അദ്ദേഹത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഒടിയന്‍,നീരാളി എന്നീ ചിത്രങ്ങളെല്ലാം തന്നെ താരത്തിന്റെതായി റീലിസിങ്ങിനാ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
ഇതില്‍ ഒടിയന്‍ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആരാധകരെയും സിനിമാ പ്രേമികളെയും ഒന്നടങ്കം ഞെട്ടിച്ച മേക്ക് ഓവര് ലാലേട്ടന്‍ നടത്തിയിരുന്നത്. ഒടിയന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഫാന്‍ മേഡ് ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഒടിയന്‍
പ്രഖ്യാപന വേള മുതല്‍ക്കു തന്നെ ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്. മോഹന്‍ലാലിന്റെ വിവിധ കാലഘട്ടങ്ങളിലായുളള മേക്ക്ഓവര്‍ തന്നെയായാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ലാലേട്ടന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക എന്നാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

ഫാന്റസി ത്രില്ലര്‍
മലയാളത്തില്‍ അപൂര്‍വങ്ങളായി ഇറങ്ങാറുളള ഒരു ഫാന്റസി ത്രില്ലര്‍ സിനിമയാണ് ഒടിയന്‍. ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായിട്ടാണ് ലാലേട്ടന്‍ എത്തുന്നത്. പണ്ട് കാലത്ത് മാന്ത്രിക വിദ്യകള്‍ കാണിച്ചു നടന്ന ഒരു ഒടിയന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. മൂന്ന് വ്യത്യസ്ഥ ലുക്കുകളിലെത്തുന്ന ഒടിയന്‍ 30 മുതല്‍ 65 വയസുവരെയുളള ഗെറ്റപ്പുകളിലാണ് എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി ശരീര ഭാരം കുറച്ചു മീശ കളഞ്ഞും മേഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ബിഗ് ബഡ്ജറ്റ് സിനിമ
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ഒടിയന്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. പ്രേക്ഷകര്‍ക്ക് ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം ബിഗ് റിലീസായാട്ടാണ് പുറത്തിറങ്ങുകയെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാറിന്റെ ആദ്യ സിനിമ കൂടിയാണ് ഒടിയന്‍. ഒടിയനു പുറമെ മോഹന്‍ലാലിന്റെ രണ്ടാംമൂഴവും സംവിധാനം ചെയ്യുന്നത് വിഎശ്രീകുമാര്‍ തന്നെയാണ്

ടീസര്‍ നല്‍കിയ ആവേശം
ഒടിയന്റതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ വലിയ ആവേശമാണ് ആരാധകരില്‍ ഒന്നടങ്കം ഉണ്ടാക്കിയിരുന്നത്. ചിത്രത്തിലെ ലാലേട്ടന്റെ യൗവനകാലം കാണിച്ചുകൊണ്ടുളള ടീസറായിരുന്നു നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ലാലേട്ടന്റെ പുതിയ ലുക്ക് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ഒടിയന്‍ ഒരുക്കിയിരിക്കുന്നത്. പുലിമുരുകന് ശേഷം ലാലേട്ടനും ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് ഒടിയന്‍

ഫാന്‍ മേഡ് ടീസര്‍
റിലീസിങ്ങിനൊരുങ്ങുന്നതിനിട ഒടിയന്റെതായി ഒരു ഫാന്‍മേഡ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി.യിരിക്കുകയാണ്. ഒടിയന്റെ ടീസറിലുണ്ടായിരുന്ന അതേ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. മികച്ചൊരു ടീസറാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications