നെഗറ്റീവ് റിവ്യൂ, കുപ്രചരണങ്ങള്‍ എല്ലാം പാളി! ലാലേട്ടനും ഒടിയന്‍ മാണിക്യനും മിന്നിച്ചു!
Recommended Video

റിലീസിനെത്തിയ സിനിമകള്‍ക്ക് ആദ്യദിനം ലഭിക്കുന്ന നിരൂപണങ്ങളും പ്രേക്ഷകരുടെ അഭിപ്രായവും വളരെ പ്രധാന്യമുള്ളതാണ്. ചില നെഗറ്റീവ് അഭിപ്രായങ്ങള്‍ ഒരു സിനിമയുടെ ജീവിന്‍ തന്നെ നശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒടിയന് സംഭവിച്ചതും അതായിരുന്നു.
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടായിരുന്നു ഒടിയനെത്തിയത്. റിലീസിന് മുന്‍പ് തന്നെ വലിയ പ്രമോഷനും ആകാംഷയും നിറച്ചിരുന്നതിനാല്‍ മുന്‍വിധിയോടെയായിരുന്നു പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ അത്തരം അമിത പ്രതീക്ഷ സിനിമയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. റിലീസിനെത്തി രണ്ടാമത്തെ ആഴ്ചയിലെത്തിയിരിക്കുന്ന ഒടിയന്‍ ഇപ്പോള്‍ മോശമില്ലാത്ത പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.

നെഗറ്റീവ് റിവ്യൂ
മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിക്കാനെത്തിയതായിരുന്നു ഒടിയന്‍. എന്നാല്‍ ആദ്യദിനം ലഭിച്ച നെഗറ്റീവ് റിവ്യൂ ഒടിയനെ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ സിനിമയ്ക്ക് പിന്തുണയുമായി പ്രേക്ഷകര്‍ എത്തിയതോടെ കുപ്രചരണങ്ങള്‍ അവസാനിക്കുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് അറുപത് കോടിയോളം സ്വന്തമാക്കിയ സിനിമ രണ്ടാം ആഴ്ചയിലും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. തുടക്കത്തില്‍ കളക്ഷന്‍ എത്രയാണെന്നുള്ളത് അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു. പുതിയ കളക്ഷന്‍ എത്രത്തോളമാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും.

ഹിറ്റിലേക്കുള്ള യാത്ര
റിലീസ് ദിവസം പുലര്‍ച്ചേ മുതല്‍ ഫാന്‍സ് ഷോ അടക്കം വലിയ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. മിശ്ര പ്രതികരണങ്ങള്‍ വന്നെങ്കിലും കോടികള്‍ ബോക്‌സോഫീസില്‍ വാരിക്കൂട്ടിയാണ് ഒടിയന്‍ ഹിറ്റിലേക്ക് ചുവടുവെച്ചത്. ക്രിസ്തുമസിന് മുന്നോടിയായി നാലോളം മലയാള സിനിമകളും മറ്റ് ഭാഷകളില്‍ നിന്നുള്ള സിനിമകള്‍ വേറെയും കേരളത്തിലെത്തിയിരുന്നു. ഇതോടെ ഒടിയന്റെ യാത്രയ്ക്ക് തടസ്സം വരുമോ എന്ന് വിചാരിച്ചെങ്കിലും ഇപ്പോഴും നല്ല അഭിപ്രായമാണ് സിനിമ സ്വന്തമാക്കുന്നത്.

പതിനാല് ദിവസം
കുടുംബ പ്രേക്ഷകരുടെ അടക്കം വലിയ പിന്തുണ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. കേരള ബോക്‌സോഫീസിലെ ഏറ്റവും പുതിയ കണക്കുകള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും മറ്റ് സെന്ററുകളിലെ വിവരങ്ങള്‍ ദിവസവും സോഷ്യല്‍ മീഡിയ വഴി വൈറലാവാറുണ്ട്. തിരുവനന്തപുരം പ്ലെക്‌സില്‍ പതിനാലാമത്തെ ദിവസം 12 ഷോ ആയിരുന്നു ലഭിച്ചത്. അതില്‍ നിന്നും 2.04 ലക്ഷം സ്വന്തമാക്കിയ ചിത്രം നിലവില്‍ ഒരു കോടി എന്ന ലക്ഷ്യം മറികടന്നിരിക്കുകയാണ്. അടുത്ത കാലത്തായി ഇവിടുങ്ങളില്‍ നിന്നും ലഭിക്കുന്ന മികച്ച കളക്ഷനാണിത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍
ഒടിയന്റെ റിലീസ് ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നിലവില്‍ പ്രതിദിനം പതിനൊന്ന് പ്രദര്‍ശനങ്ങളാണ് ഒടിയന് ഇവിടെ നിന്നും ലഭിക്കുന്നത്. പതിനാലാം ദിവസം 2.92 ലക്ഷം ലഭിച്ചെങ്കിലും മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി എത്തിയിരുന്നില്ല. 97.23 ലക്ഷമായിരുന്നു ഒടിയന്‍ പതിനാല് ദിവസം കൊണ്ട് സ്വന്തമാക്കിയത്. പതിനഞ്ചാമത്തെ ദിവസം ഒരു കോടി എന്ന നേട്ടത്തിലേക്ക് സിനിമ എത്തിയിരിക്കും. ബാക്കി വിദേശ രാജ്യങ്ങള്‍ അടക്കമുള്ള സെന്ററുകളിലെ കണക്കുകള്‍ ഇനിയും വ്യക്തമല്ല.


Click it and Unblock the Notifications