ഒടിയനിത് മിന്നിക്കാനുളള വരവാണ്! ഷോലെയ്ക്ക് ശേഷമുളള ദൈര്‍ഘ്യമേറിയ ക്ലൈമാക്‌സെന്ന് റിപ്പോര്‍ട്ടുകള്‍!!

By Midhun

ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. പ്രഖ്യാപന വേള മുതല്‍ക്കു തന്നെ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

മോഹന്‍ലാലിന്റെ കരിയറിലെ മികച്ചൊരു ചിത്രമായിരിക്കും ഒടിയനെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിനു വേണ്ടി ലാലേട്ടന്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഒക്ടോബറിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഒടിയന്റെ വരവ്

ഒടിയന്റെ വരവ്

പുലിമുരുകന് ശേഷം വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ഒടിയന്‍. പ്രഖ്യാപന വേള മുതല്‍ക്കു തന്നെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ പ്രകടനത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്. കേരളത്തില്‍ പണ്ട് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. നിന്ന നില്‍പ്പില്‍ അദൃശ്യനാവാനും വേഷം മാറാനും കഴിയുന്നവരാണ് ഒടിയന്മാര്‍. ഒടിയനു വേണ്ടി ലാലേട്ടന്‍ നടത്തിയ മേക്ക് ഓവറെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ലാലേട്ടന്റെ സമര്‍പ്പണം

ലാലേട്ടന്റെ സമര്‍പ്പണം

ഒടിയനു വേണ്ടി ശരീരഭാരം കുറച്ചും രൂപമാറ്റം വരുത്തിയുമാണ് ലാലേട്ടന്‍ എത്തിയിരുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ലാലേട്ടന്‍ എത്തുന്നത്. ഒടിയന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും ടീസറിലുമെല്ലാം തന്നെ ലാലേട്ടന്‍ തിളങ്ങിയിരുന്നു. ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലാണ് ഒടിയന്റെ യൗവനക്കാലത്തെ അവതരിപ്പിച്ച് ലാലേട്ടന്‍ എത്തിയിരുന്നത്.

ദൈര്‍ഘ്യമേറിയ ക്ലൈമാക്‌സ്

ദൈര്‍ഘ്യമേറിയ ക്ലൈമാക്‌സ്

ഒടിയന്റെത് എറ്റവും ദൈര്‍ഘ്യമേറിയ ക്ലൈമാക്‌സ് ആയിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അരമണിക്കൂറോളം നീളുന്ന ഒരു ക്ലൈമാക്‌സ് ആയിരിക്കും ചിത്രത്തിന്റെതെന്നാണ് അറിയുന്നത്. ഒടിയന്റെ ക്ലൈമാക്‌സ് 20-25 മിനുട്ടോളം ഉണ്ടാവുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പൂര്‍ണമായും രാത്രിയിലായിരുന്നു ഒടിയന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്.

ഫാന്റസി ത്രില്ലര്‍

ഫാന്റസി ത്രില്ലര്‍

ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായാണ് സംവിധായകന്‍ ഒടിയന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ
വിഎ ശ്രീകുമാര്‍ മേനോന്റെ ആദ്യ ഫീച്ചര്‍ ഫിലിം കൂടിയാണ് ഒടിയന്‍. ചിത്രത്തില്‍ ലാലേട്ടന്റെ പ്രകടനത്തോടൊപ്പം ശ്രീകുമാര്‍ മേനോന്റെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്. ആരാധകരെയും സിനിമാ പ്രേമികളെയും ഒരേ പോലെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ഒടിയനെന്നാണ് അറിയുന്നത്. ഒടിയനു പുറമെ ലാലേട്ടന്റെ രണ്ടാമൂഴവും സംവിധാനം ചെയ്യുന്നത് വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ്.

പീറ്റര്‍ ഹെയ്ന്‍

പീറ്റര്‍ ഹെയ്ന്‍

പീറ്റര്‍ ഹെയ്‌നാണ് ഒടിയനിലെ സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പുലിമുരുകനിലേത് പോലെ ചിത്രത്തിലും മികച്ച സംഘടന രംഗങ്ങള്‍ പീറ്റര്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അഞ്ചു ഗംഭീര സംഘടന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പുലിമുരുകനു ശേഷമുളള ലാലേട്ടന്റെ ഗംഭീര പ്രകടനം ഒടിയനിലാണെന്ന് മുന്‍പ് പീറ്റര്‍ ഹെയ്ന്‍ പറഞ്ഞിരുന്നു.

ഗാനങ്ങള്‍

ഗാനങ്ങള്‍

എം ജയചന്ദ്രനാണ് ഒടിയനിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് മനോഹര ഗാനങ്ങളാണ് ചിത്രത്തിനു വേണ്ടി അദ്ദേഹം ഒരുക്കിയിരിക്കുന്നത്. യേശുദാസ്, എംജി ശ്രീകുമാര്‍, മോഹന്‍ലാല്‍,ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മോഹന്‍ലാലും ചിത്രത്തില്‍ പാടുന്നുണ്ടെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

നിര്‍മ്മാണം

നിര്‍മ്മാണം

ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. വമ്പന്‍ റിലീസായിട്ടാകും ചിത്രം കേരളത്തിലെ തിയ്യേറ്ററുകളിലേക്ക് എത്തുക. ഒക്ടോബറിലായിരിക്കും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകാ എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മോഹന്‍ലാല്‍ ആരാധകരെല്ലാം തന്നെ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X