ചെറുപ്പമായി ഞെട്ടിച്ച് ലാലേട്ടന്‍! ഒടിയനിത് മിന്നിക്കാനുളള വരവാണ്! പുതിയ പോസ്റ്റര്‍ വൈറല്‍! കാണൂ

By Midhun

ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. പ്രഖ്യാപന വേളമുതല്‍ വലിയ പ്രതീക്ഷകളോടെയായിരുന്നു സിനിമാ പ്രേമികള്‍ ചിത്രത്തിനു വേണ്ടി കാത്തിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ നിലവില്‍ പോസ്‌ററ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിനു വേണ്ടി ലാലേട്ടന്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളിലെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോഹന്‍ലാലിന്റെ കരിയറിലെ മികച്ചൊരു ചിത്രമായിരിക്കും ഒടിയനെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ റീലീസ് ഡേറ്റ് കഴിഞ്ഞ ദിവസം നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര് പ്രഖ്യാപിച്ചിരുന്നു. പ്രേക്ഷകരുടെ ഏറെ നാളത്തെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം പ്രഖ്യാപനവുമായി എത്തിയത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഒടിയന്റെ പുതിയൊരു പോസ്റ്റര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ലാലേട്ടന്റെതായി അതിശയിപ്പിക്കുന്നൊരു പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒടിയന്‍ എത്താറായി

ഒടിയന്‍ എത്താറായി

ഒടിയന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്റററുകളിലും ടീസറിലുമെല്ലാം തന്നെ ലാലേട്ടന്‍ തിളങ്ങിയിരുന്നു. ഒടിയനു വേണ്ടി ശരീരഭാരം കുറച്ചും രൂപമാറ്റം വരുത്തിയുമാണ് ലാലേട്ടന്‍ എത്തിയിരുന്നത്. പുലിമുരുകന് ശേഷം വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ഒടിയന്‍. ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. കേരളത്തില്‍ പണ്ട് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. നിന്ന നില്‍പ്പില്‍ അദൃശ്യനാവാനും വേഷം മാറാനും കഴിയുന്നവരാണ് ഒടിയന്മാര്‍.ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ലാലേട്ടന്‍ എത്തുന്നത്.

ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍

ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍

ഒടിയന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചെറുപ്പമായി ചിരി തൂകി എത്തുന്ന ലാലേട്ടനെയാണ് ഒടിയന്റെ പുതിയ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെയായിരുന്നു ഒടിയന്റെ പുതിയ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നു. ഒടിയന്‍ മാണിക്യന്റെ യൗവനം മുതല്‍ 60 വയസ് വരെയുളള കാലഘട്ടമാണ് ചിത്രത്തില്‍ ലാലേട്ടന്‍ അവതരിപ്പിക്കുന്നത്.

പോസ്റ്റര്‍ കാണൂ

പോസ്റ്റര്‍ കാണൂ

ഡബ്ബിംഗ് പൂര്‍ത്തിയായി

ഡബ്ബിംഗ് പൂര്‍ത്തിയായി

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 16 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ യഞ്ജത്തിലൂടെയായിരുന്നു ഒടിയന്റെ ഡബ്ബിംഗ് അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യം വിഎ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നത്. ഡബ്ബിംഗ് പൂര്‍ത്തിയായതോടെ ചിത്രത്തിന്റെ അവസാന ഘട്ട മിനുക്കുപണികളിലാണ് അണിയറ പ്രവര്‍ത്തകരുളളത്.

ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ബാക്കി

ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ബാക്കി

കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് വര്‍ക്കുകളാണ് ചിത്രത്തിന്റെതായി ബാക്കിയുളളത്. ഗ്രാഫിക്‌സ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. ആശീര്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് ലാലേട്ടന്റെ പുതിയ ചിത്രം ആന്റ്ണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നത്.

ട്രെയിലര്‍ അടുത്തമാസം

ട്രെയിലര്‍ അടുത്തമാസം

അടുത്ത മാസമാണ് ഒടിയന്‌റ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെയായിരുന്നു ഇക്കാര്യം എല്ലാവരെയും അറിയിച്ചിരുന്നത്. ഒടിയന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

റിലീസ് ഡേറ്റ്

റിലീസ് ഡേറ്റ്

ലാലേട്ടന്റെ ഒടിയന്‍ ഡിസംബര്‍ 14ന് എത്തുമെന്ന് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരത്തെ ഒക്ടോബറില്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് മാറ്റിയിരുന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടിവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X