ഒടിയന്‍ മാണിക്യന് ഗംഭീര വരവേല്‍പ്പ്! റിലീസ് ആഘോഷമാക്കി ആരാധകര്‍! ചിത്രം കൊച്ചുണ്ണിയെ മറികടക്കുമോ?
മോഹന്‍ലാല്‍ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒടിയന്‍ ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് ഗംഭീര വരവേല്‍പ്പുതന്നെയാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി ചിത്രം 3200ലധികം സ്‌ക്രീനുകളിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രമായി 400ലധികം സ്‌ക്രീനുകളിലും പ്രദര്‍ശനത്തിനെത്തി. എല്ലായിടത്തും പുലര്‍ച്ചെ 4.30 മുതല്‍ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഒടിയന്റെ പുലര്‍ച്ചെ മുതലുളള ഷോകളിലധികവും ഫാന്‍സ് ഷോകളായിരുന്നു.
പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ചെണ്ടമേളം സംഘടിപ്പിച്ചുമാണ് ഒടിയനെ ആരാധകര്‍ വരവേറ്റത്. റിലീസ് ചെയ്ത തിയ്യേറ്ററുകളിലെല്ലാം മികച്ച പ്രതികരണങ്ങളോടെയാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്. ബ്രഹ്മാണ്ട ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. പുലിമുരുകന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന മികച്ച വരവേല്‍പ്പ് തന്നെയാണ് ഒടിയന് ലഭിച്ചിരിക്കുന്നത്. സിനിമ നിവിന് പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ഡേ റെക്കോര്‍ഡ് തകര്‍ക്കുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യം.

ഒടിയന്‌റെ വരവ്
പുലിമുരുകന് ശേഷമുളള ലാലേട്ടന്റെ വമ്പന്‍ റിലീസായിട്ടാണ് ഒടിയന്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങിയ ചിത്രം നിര്‍മ്മിച്ചത് ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു. ഒരു ഫാന്റ്‌സി ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിനുമേല്‍ വലിയ പ്രതീക്ഷകളായിരുന്നു എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. മമ്മൂട്ടി ചിത്രം കുട്ടിസ്രാങ്കിനു വേണ്ടി തിരക്കഥയൊരുക്കിയ ഹരികൃഷ്ണനായിരുന്നു ലാലേട്ടന്റെ ഒടിയനു വേണ്ടിയും തിരക്കഥയൊരുക്കിയിരുന്നത്. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.

കൊച്ചുണ്ണിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോ
കേരളം കണ്ട എറ്റവും വലിയ റിലീസായി എത്തിയ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരത്തുയെഴുതുമോ എന്നുളളതാണ് എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യം. ഒടിയന് മുന്‍പ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി ആയിരുന്നു കേരളത്തില്‍ റെക്കോര്‍ഡ് റിലീസും കളക്ഷനും സ്വന്തമാക്കിയിരുന്നത്. പുലിമുരുകന് ശേഷം നൂറ് കോടി ക്ലബിലെത്തുന്ന ചിത്രമായും നിവിന്‍ പോളിയുടെ കൊച്ചുണ്ണി മാറിയിരുന്നു. കൂടാതെ റിലീസ് ദിനം കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായും കൊച്ചുണ്ണി മാറിയിരുന്നു.

വമ്പന്‍ ഹൈപ്പുമായി വന്ന ചിത്രം
5.30 കോടിയായിരുന്നു കൊച്ചുണ്ണി ആദ്യദിനം നേടിയിരുന്നത് ഈ റെക്കോര്‍ഡ് ലാലേട്ടന്റെ ഒടിയന്‍ മറികടക്കുമോയെന്നാണ് എല്ലാവരും ഉ്റ്റുനോക്കുന്നൊരു കാര്യം. നിലവില്‍ വിജയ് ചിത്രം സര്‍ക്കാരാണ് കേരളത്തില്‍നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്നത്. വലിയ ഹൈപ്പുമായി വന്ന ഒടിയന്‍ ഇത് മറികടക്കുമെന്ന് നേരത്തെ ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ പുലിമുരുകന്റെ തകര്‍ക്കപ്പെടാത്ത കളക്ഷന്‍ റെക്കോര്‍ഡ് ഒടിയന്‍ മറികടക്കുമെന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു.

പ്രേക്ഷക പ്രതികരണം
ഒടിയന്റെ പുലര്‍ച്ചെയുളള ഷോകള്‍ അനസാനിച്ചപ്പോള്‍ നിരവധി പ്രേക്ഷക പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എല്ലാവരും മോശമല്ലാത്ത അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഫാന്റസി ത്രില്ലര്‍ ചിത്രമായ ഒടിയന്‍ കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണെന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു. അതേസമയം സമ്മിശ്ര പ്രതികരണങ്ങളും ചിത്രത്തിന്റെതായി വരുന്നുണ്ട്. ചിത്രത്തിന്റെതായി സംഘടിപ്പിച്ച ആദ്യ ഷോകളെല്ലാം ഹൗസ്ഫുളായിരുന്നു.
Recommended Video


ലാലേട്ടന്റെ പ്രകടനം
ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ പ്രകടനതെതക്കുറിച്ചാണ് എല്ലാവരും കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍ക്ക് ഫലം കണ്ടുവെന്നും കമന്റുകള്‍ വരുന്നു. ഒടിയന്‍ മാണിക്യനെ അദ്ദേഹം മികവുറ്റ രീതിയില്‍ അവതിരിപ്പിച്ചിട്ടുണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം സിനിമയെ ഡീഗ്രേഡ് ചെയ്യാനായി ചിലര്‍ ശ്രമിക്കുന്നുവെന്ന പരാതിയും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. സിനിമ കാണാതെ ചിലര്‍ കമന്റ് ചെയ്യുന്നുവെന്നാണ് അധികപേരും പറയുന്നത്. ഇത് സിനിമ കാണാനിരിക്കുന്നവരെ സംശയത്തിലാക്കുന്നുവെന്നും പോസ്റ്റുകള്‍ വരുന്നു.


Click it and Unblock the Notifications