Just In
- 8 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 9 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 9 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 10 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സര്‍ക്കാരിന്റെ റെക്കോര്‍ഡുകള്‍ ഒടിയന് തകര്‍ക്കും! 320 ഫാന്‍സ് ഷോകള്‍ ഉറപ്പിച്ച് ബ്രഹ്മാണ്ഡ ചിത്രം

മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്, ഡിസംബര്‍ 14ന് തിയ്യേറ്ററുകളിലെത്തുന്ന ചിത്രത്തിനായി പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായ സിനിമ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.
പാര്‍വതി എന്ന നടിയെക്കുറിച്ച് മലയാളികള്‍ അഭിമാനിക്കുകയാണ് വേണ്ടത്! തുറന്ന് പറഞ്ഞ് സഞ്ജയ്
ലാലേട്ടന്റെ ഒടിയന് ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. ഒടിയന്റെ റിലീസ് ആഘോഷിക്കാനുളള തയ്യാറെടുപ്പുകള്‍ ആരാധകര്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു, ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം ചൂടപ്പം പോലെയാണ് വിറ്റുപോയിരുന്നത്. റിലീസ് ചെയ്യാന്‍ ഒരു മാസം ബാക്കിനില്‍ക്കെ വിജയ് ചിത്രം സര്‍ക്കാരിന്റെ റെക്കോര്‍ഡുകള്‍ ഒടിയന് തിരുത്തിയെഴുതുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

സര്‍ക്കാരിനെ മറികടക്കും
കായംകുളം കൊച്ചുണ്ണിയുടെ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടായിരുന്നു വിജയുടെ സര്‍ക്കാര്‍ കേരളത്തില്‍ മുന്നേറിയിരുന്നത്. അതേസമയം സര്‍ക്കാര്‍ കേരളത്തില്‍ നിന്നും നേടിയ റെക്കോര്‍ഡുകളെല്ലാം ഒടിയന് മറികടക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാരിന്റെ റെക്കോഡുകള്‍ക്ക് ഒരു മാസത്തെ മാത്രം ആയുസേയുളളുവെന്നാണ് സിനിമാ പ്രേമികള്‍ അഭിപ്രായപ്പെടുന്നത്. ഡിസംബറിലെത്തുന്ന ചിത്രം കേരളം കണ്ട എറ്റവും റീലിസായിട്ടാവും തിയ്യേറ്ററുകളിലെത്തുക. ലോകമെമ്പാടുമായി 3000-4000ത്തിനിടയ്ക്ക് തിയ്യേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

320 ഫാന്‍സ് ഷോകള്‍
278 ഫാന്‍സ് ഷോകളായിരുന്നു വിജയുടെ സര്‍ക്കാരിന് കേരളത്തിലുണ്ടായിരുന്നത്. അതേസമയം റിലീസിന് എത്തുന്നതിനുമുന്പായി 320 ഫാന്‍സ് ഷോകള്‍ ഒടിയന് കേരളത്തില്‍ ഉറപ്പിച്ചതായാണ് അറിയുന്നത്. റിലീസ് ചെയ്യാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ഫാന്‍സ് ഷോകളുടെ എണ്ണം ഇനിയും കൂടുമെന്നും അറിയുന്നു,. 400ഫാന്‍സ് ഷോകള്‍ ചിത്രത്തിനുണ്ടാവുമെന്നാണ് അറിയുന്നത്.

വിദേശരാജ്യത്തും ഫാന്‍സ് ഷോകള്‍
വിദേശരാജ്യങ്ങളിലും ഒടിയന് ഫാന്‍സ് ഷോകള്‍ ഉണ്ടാവും. പോളണ്ട്, ഇറ്റലി,ഗോവ,ബാംഗ്ളൂര്‍ എന്നിവിടങ്ങിലും ഒടിയന്റെ ഫാന്‍സ് ഷോ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഗള്‍ഫിലും വമ്പന്‍ തയ്യാറെടുപ്പുകളാണ് ഫാന്‍സ് ഷോയ്ക്കായി നടത്തുന്നത്. കേരളത്തില്‍ മാത്രം 500ഓളം സ്ക്രീനുകളില്‍ ചിത്രം ചാര്‍ട്ട് ചെയ്തതായും അറിയുന്നു. നിലവില്‍ കായംകുളം കൊച്ചുണ്ണിയാണ് എറ്റവും കൂടുതല്‍ സ്ക്രീനുകളില്‍ എത്തിയ മലയാള ചിത്രം.

പ്രൊമോഷന് പരിപാടികള്‍
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഒടിയന്റെ പ്രൊമോഷന് പരിപാടികളും തകൃതിയില്‍ നടക്കുകയാണ്. കേരളത്തിലെ ഒട്ടുമിക്ക തിയ്യേറ്ററുകളിലും ചിത്രത്തിന്റെ പോസ്റ്ററുകളും പ്രതിമകളും സ്ഥാപിച്ചാണ് അണിയറക്കാര്‍ പ്രചാരണ പരിപാടികള്‍ തുടങ്ങിയിരിക്കുന്നത്. ഒടിയന് പ്രതിമയ്ക്കാപ്പമുളള ആരാധകരുടെ സെല്‍ഫികള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒടിയന്റെ വരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് എല്ലാവരുമുളളത്.
ജോജു ജോര്‍ജ്ജിന്റെ ഒറ്റക്കൊരു കാമുകന് എത്തുന്നു! ചിത്രത്തിന്റെ രണ്ടാം ടീസര്‍ പുറത്ത്! കാണൂ
നിത്യഹരിത നായകനും ജോസഫും നാളെയെത്തും! വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ആറ് സിനിമകള്‍ ഇവയാണ്