ചരിത്രം തിരുത്തികുറിക്കാന്‍ ഒടിയന്‍ എത്തുന്നു! കേരളത്തിലെ തൊണ്ണൂറു ശതമാനം തിയ്യേറ്ററുകളിലും റിലീസ്‌

By Prashant V R

Recommended Video

ഡിസംബർ 14 നു ഒടിയൻ വരുന്നു | Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ലാലേട്ടനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

സിനിമയുടെ റിലീസ് തിയ്യതി അടുത്തിടെയായിരുന്നു നിര്‍മ്മാതാവായ ആന്റണി പെരുമ്പാവുര്‍ അറിയിച്ചിരുന്നത്. ഡിസംബര്‍ 14നാണ് ഒടിയന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒടിയന്റെ റിലീസ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരും അണിയറ പ്രവര്‍ത്തകരുമുളളത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ കൂടി വന്നിരിക്കുകയാണ്. ഒടിയന്‍ ചരിത്ര റിലീസിങ്ങിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

ഒടിയന്റെ വരവ്

ഒടിയന്റെ വരവ്

പുലിമുരുകന് ശേഷമുളള ലാലേട്ടന്‍റെ വമ്പന്‍ ചിത്രമായാണ് ഒടിയന്‍ അണിയറയില്‍ ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ലാലേട്ടന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ചിത്രത്തിലെ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനായി അദ്ദേഹം നടത്തിയ സമര്‍പ്പണം എല്ലാവരും കണ്ടതാണ്. ഒടിയനില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ലാലേട്ടന്‍ എത്തുന്നതെന്നാണ് അറിയുന്നത്. ഫാന്റസി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു ചിത്രമായിട്ടാണ് സംവിധായകന്‍ ഒടിയന്‍ ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിനായി ഹരികൃഷ്ണനാണ് തിരക്കഥയൊരുക്കിയിരുന്നത്.

പ്രൊമോഷന്‍ പരിപാടികള്‍

പ്രൊമോഷന്‍ പരിപാടികള്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഒടിയന്റെ പ്രൊമോഷന്‍ പരിപാടികള്‍ തകൃതിയില്‍ നടക്കുകയാണ്. കേരളത്തിലെ ഒട്ടുമിക്ക തിയ്യേറ്ററുകളിലും ഒടിയന്റെ പോസ്റ്ററുകളും പ്രതിമകളും സ്ഥാപിച്ചാണ് അണിയറക്കാര്‍ പ്രചാരണ പരിപാടികള്‍ തുടങ്ങിയിരിക്കുന്നത്. ഒടിയന്‍ പ്രതിമയ്ക്കാപ്പമുളള ആരാധകരുടെ സെല്‍ഫികള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒടിയന്റെ വരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍ ശ്രമിക്കുന്നത്.

ചരിത്ര റിലീസ്

ചരിത്ര റിലീസ്

കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഒരു മലയാള സിനിമയുടെ വലിയ റീലിസ് തന്നെയായിരിക്കും ഒടിയന്റെതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കേരളത്തിലെ തൊണ്ണൂറു ശതമാനം തിയ്യേറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. ഇതിനോടകം അഞ്ഞൂറോളം സ്‌ക്രീനുകളില്‍ ഒടിയന്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞതായും അറിയുന്നു. നിലവില്‍ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തില്‍ എറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലും ഒരേദിവസമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.

പോപ്പുലാരിറ്റി ചാര്‍ട്ടില്‍ സ്ഥാനം

പോപ്പുലാരിറ്റി ചാര്‍ട്ടില്‍ സ്ഥാനം

പ്രേക്ഷകര്‍ എറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ ഒടിയന്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. ഇന്റര്‍നെറ്റ് മൂവി ഡാറ്റാ ബേസിലെ റിയല്‍ ടൈം പോപ്പുലാരിറ്റി ലിസ്റ്റിലാണ് ഒടിയന്‍ ഇടം പിടിച്ചിരുന്നത്. ലിസ്റ്റില്‍ ആറാം സ്ഥാനമായിരുന്നു ചിത്രം നേടിയിരുന്നത്. വിജയുടെ ദീപാവലി റിലീസായ സര്‍ക്കാര്‍ ആയിരുന്നു ലിസ്റ്റില്‍ ഒന്നാമതെത്തിയിരുന്നത്.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. കായംകുളം കൊച്ചുണ്ണിയുടെ റിലീസിനോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു ഫേസ്ബുക്ക് പേജിലൂടെ ഒടിയന്റെ ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാക്ഷ നിറഞ്ഞ രംഗങ്ങള്‍ ഒടിയന്റെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X