കൊച്ചുണ്ണിയുടെ റിലീസ് ദിനം ഒടിയന്റെ ട്രെയിലര്‍! സുപ്രധാന പ്രഖ്യാപനവുമായി വിഎ ശ്രീകുമാര്‍ മേനോന്‍!

By Midhun Raj

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് കായംകുളം കൊച്ചുണ്ണിയും ഒടിയനും. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു രണ്ടു ചിത്രങ്ങള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായാണ് ഒടിയന്‍ ഒരുങ്ങുന്നത്. റിലീസിങ്ങിങ്ങിനൊരുങ്ങുന്ന രണ്ട് ചിത്രങ്ങളും അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്‌.

നീണ്ട ഷെഡ്യൂളുകള്‍ക്കൊടുവിലായിരുന്നു ലാലേട്ടന്റെ ഒടിയന്‍ അടുത്തിടെ പൂര്‍ത്തീകരിച്ചിരുന്നത്. ലാലേട്ടന്റെതായി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഒടിയന്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. ഒടിയന്റെ ട്രെയിലറിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെ ട്രെയിലര്‍ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ഒടിയന്റെ വരവ്

ഒടിയന്റെ വരവ്

പുലിമുരുകന് ശേഷം വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ഒടിയന്‍. ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ പ്രകടനത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്. കേരളത്തില്‍ പണ്ട് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷ്ന്‍ വര്‍ക്കുകളിലാണുളളത്. വമ്പന്‍ നിരയാണ് ലാലേട്ടന്റെ ഒടിയനില്‍ അഭിനയിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്,നരേന്‍, മനോജ് ജോഷി തുടങ്ങിയ ശ്രദ്ധേയ താരങ്ങളും എത്തുന്നുണ്ട്.

റിലീസ് ഡിസംബറില്‍

റിലീസ് ഡിസംബറില്‍

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒടിയന്റെ റിലീസ് ഡേറ്റ് അടുത്തിടെ ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ 14നായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രത്തിന്റെ കംപ്യൂട്ടര്‍ ഗ്രാഫിക്സ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ വരവിനായി എല്ലാവരും ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്

ട്രെയിലര്‍ റീലിസ്

ട്രെയിലര്‍ റീലിസ്

കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ദിവസമായിരിക്കും ഒടിയന്റെ ട്രെയിലര്‍ പുറത്തിറങ്ങുക. ഒടിയന്റെ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ തന്നെയായിരുന്നു ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരുന്നത്. കൊച്ചുണ്ണിയുടെ റീലിസ് ദിവസം മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഒടിയന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നാണ് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരിക്കുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ടായിരുന്നു സുപ്രധാന പ്രഖ്യാപനവുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയിരുന്നത്

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്ന കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ പതിനൊന്നിനാണ് റിലീസ് ചെയ്യുന്നത്. നിവിന്‍ പോളി ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒടിയന്‍ പോലെ ബിഗ് ബഡ്ജറ്റില്‍ തന്നെയാണ് കായംകുളം കൊച്ചുണ്ണിയും അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലാണ് റോഷന്‍ ആന്‍ഡ്രൂസ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ഇത്തിക്കര പക്കിയായി ലാലേട്ടന്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. നിവിനൊപ്പം ബാബു ആന്റണി,സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ, പ്രിയ ആനന്ദ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ദൃശ്യവിസ്മയം തന്നെയായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകാ എന്നാണറിയുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് കായംകുളം കൊച്ചുണ്ണി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

Recommended Video

ലൂസിഫറിനെയും ഒടിയനെയും കുറിച്ച് വന്നത് വ്യാജ വാര്‍ത്ത | filmibeat Malayalam
ലൂസിഫര്‍

ലൂസിഫര്‍

ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പ്രധാനപ്പെട്ട ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മഞ്ജുവിനു പുറമെ ടൊവിനോ തോമസ്,ഇന്ദ്രജിത്ത്,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X