ഒടിയന്‍ മാണിക്യന്‍റെ അത്ഭുതങ്ങള്‍ തുടങ്ങി! കാളക്കൂറ്റന്മാര്‍ക്കൊപ്പം പായുന്ന മാണിക്യനെ കണ്ട് നോക്കു

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഒടിയന്‍. ബിഗ് ബജറ്റിലൊരുക്കുന്ന ഫാന്റസി ചിത്രമായ ഒടിയന്‍ മലയാളികള്‍ ഇന്ന് വരെ കേട്ടിട്ടില്ലാത്ത കഥയാണ് പറയാന്‍ പോവുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ പതിനൊന്നിന് കേരള ബോക്‌സോഫീസില്‍ വലിയൊരു തരംഗമായി റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

സിനിമയില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ഒടിയന്‍ മാണിക്യനായി മാറിയ മോഹന്‍ലാല്‍ കാളക്കുട്ടന്മാര്‍ക്കൊപ്പം ശരവേഗത്തില്‍ പായുന്ന ചിത്രമടങ്ങിയ പോസ്റ്ററായിരുന്നു പുറത്ത് വന്നത്. പുറത്തിറങ്ങിയ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ സംഭവം ഏറ്റെടുത്തിരുന്നു.

odiyan

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്ന സിനിമയില്‍ ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നന്ദു, നരേന്‍, കൈലാഷ്, സന അല്‍താഫ്, ശ്രീജയ, തുടഹ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. പീറ്റര്‍ ഹെയിനാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

പ്രേക്ഷകര്‍ വലിയ പ്രധാന്യം കൊടുത്തിരിക്കുന്ന സിനിമ ആയതിനാല്‍ ഒടിയന്‍ ബിഗ് റിലീസായിട്ടാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.
കേരളത്തില്‍ മാത്രം 400 ലധികം തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചനകള്‍. അടുത്ത നൂറ് കോടി ക്ലബ്ബിലെത്തുന്ന സിനിമ ഒടിയന്‍ ആയിരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X