ഒടിയന്റെ ആഘോഷ വരവ് ഒരുങ്ങുന്നു! ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍! ട്രെയിലറിനുളള കാത്തിരിപ്പില്‍ ആരാധകര്

By Midhun Raj

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. പുലിമുരുകന് ശേഷമുളള ലാലേട്ടന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്. പ്രഖ്യാപന വേളമുതല്‍ വലിയ പ്രതീക്ഷകളോടെയായിരുന്നു സിനിമാപ്രേമികള്‍ ചിത്രത്തിനു വേണ്ടി കാത്തിരുന്നത്. സിനിമയ്ക്കു വേണ്ടി ലാലേട്ടന്‍ നത്തിയ സമര്‍പ്പണത്തെ എല്ലാവരും പ്രശംസിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്റെ റീലിസ് ഡേറ്റ് അടുത്തിടെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു.

ഒടിയന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു. ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിന്റെ ട്രെയിലറിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ട്രെയിലര്‍ അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെതായി കിടിലന്‍ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഒടിയന്‍ മാണിക്യന്റെ വരവ്

ഒടിയന്‍ മാണിക്യന്റെ വരവ്

ഒടിയന് വേണ്ടി ശരീരഭാരം കുറച്ചും രൂപമാറ്റം വരുത്തിയുമാണ് ലാലേട്ടന്‍ എത്തിയിരുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും ടീസറിലുമെല്ലാം തന്നെ താരം തിളങ്ങിയിരുന്നു. ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലാണ് ഒടിയന്റെ യൗവനക്കാലത്തെ അവതരിപ്പിച്ച് ലാലേട്ടന്‍ എത്തിയിരുന്നത്. ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ചിത്രത്തിന്റെത് ദൈര്‍ഘ്യമേറിയ ഒരു ക്ലൈമാക്‌സ് ആയിരിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അരമണിക്കൂറോളം നീളുന്ന ഒരു ക്ലൈമാക്‌സ് ആയിരിക്കും ചിത്രത്തിനുണ്ടാവുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

ഫാന്റസി ത്രില്ലര്‍

ഫാന്റസി ത്രില്ലര്‍

ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായാണ് സംവിധായന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ലാലേട്ടന്റെ പ്രകടനത്തോടൊപ്പം ശ്രീകുമാര്‍ മേനോന്റെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. ആരാധകരെയും സിനിമാ പ്രേമികളെയും ഒരേ പോലെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ഒടിയനെന്നാണ് അറിയുന്നത്. ഒടിയനു പുറമെ ലാലേട്ടന്റെ രണ്ടാമൂഴവും സംവിധാനം ചെയ്യുന്നത് വിഎ ശ്രീകുമാര്‍ മേനോന്‍.തന്നെയാണ്. ആശീര്‍വാദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള വിവരങ്ങള്‍ അടുത്തിടെയായിരുന്നു നിര്‍മ്മാതാവ് പുറത്തുവിട്ടിരുന്നത്. ഡിസംബറിലാണ് ഒടിയന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ആക്ഷന്‍ രംഗങ്ങള്‍

ആക്ഷന്‍ രംഗങ്ങള്‍

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായാണ് അണിയറ പ്രവര്‍ത്തകര്‍ ഒടിയന്‍ ഒരുക്കിയിരുക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി പീറ്റര്‍ ഹെയ്‌നാണ് സംഘടന രംഗങ്ങള്‍ ഒരുക്കിയിരുന്നത്. അഞ്ചു ഗംഭീര സംഘടന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുലിമുരുകന് ശേഷമുളള ലാലേട്ടന്റെ ഗംഭീര പ്രകടനം ഒടിയനിലാണെന്നും പീറ്റര്‍ ഹെയ്ന്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

ചീത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സിനിമയുടെ കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് വര്‍ക്കുകളാണ് ഇനി ബാക്കിയുളളത്. ഗ്രാഫിക്‌സ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. നേരത്തെ പതിനാറ് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ യഞ്ജത്തിലൂടെയായിരുന്നു ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിരുന്നത്. സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെയായിരുന്നു ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഒടിയന്റെ പുതിയൊരു പോസ്റ്റര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയായിരുന്നു ഒടിയന്റെ ഓഫീഷ്യല്‍ പേജിലൂടെ ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ഇത്തവണയും മികച്ചൊരു പോസ്റ്റര്‍ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. പോസ്റ്ററിന് മികച്ച സ്വീകാര്യത ലഭിക്കുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ ഒന്ന് വേഗം പുറത്തുവിട്ടുകൂടെ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇത്തരത്തില് നിരവധി കമന്റുകളാണ് ഒടിയന്റ എഫ്ബി പോസ്റ്റിനു താഴെയായി ആരാധകര്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്റര്‍ കാണൂ

പോസ്റ്റര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X