»   » ഒടിയനില്‍ മോഹന്‍ലാല്‍ മാത്രമല്ല പീറ്റര്‍ ഹെയ്‌നും ഞെട്ടിക്കും!!! പീറ്റര്‍ ഹെയ്‌ന്റെ പ്രതിഫലം???

ഒടിയനില്‍ മോഹന്‍ലാല്‍ മാത്രമല്ല പീറ്റര്‍ ഹെയ്‌നും ഞെട്ടിക്കും!!! പീറ്റര്‍ ഹെയ്‌ന്റെ പ്രതിഫലം???

Posted By: Karthi
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം ഓരോ മോഹന്‍ലാല്‍ ചിത്രങ്ങളേയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ഒടിയന്‍. ചിത്രത്തിന്റെ പ്രമേയത്തിലെ പുതുമ തന്നെയാണ് ചിത്രത്തേക്കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതും. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലറ്റ് സംഘട്ടനങ്ങള്‍ തന്നെയാണ്. പുലിമുരുകന് സംഘട്ടനമൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ഒടിയന് വേണ്ടിയും സംഘട്ടനമൊരുക്കുന്നത്. പീറ്റര്‍ ഹെയ്‌ന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും ഒടിയനിലെ സംഘട്ടന രംഗങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഒടിയന് വേണ്ടി പീറ്റര്‍ ഹെയ്ന്‍ വാങ്ങുന്ന പ്രതിഫലം എല്ലാവരേയും ഞെട്ടിക്കുന്നതാണ്.

ഉയര്‍ന്ന ബജറ്റ് ചിത്രം

മലയളത്തില്‍ ഇന്നേവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുക്കുന്ന ചിത്രമാണ് ഒടിയന്‍. അമ്പത് കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിഷ്വല്‍ എഫക്‌സും സംഘട്ടന രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

പീറ്റര്‍ ഹെയ്‌ന്റെ പ്രതിഫലം

ഏറെ വെല്ലുളികള്‍ നിറഞ്ഞ ഒടിയനിലെ സംഘട്ടന രംഗമൊരുക്കുന്നതിന് ഒരു ദിവസം മൂന്ന് ലക്ഷം രൂപ വീതമാണ് പീറ്റര്‍ ഹെയ്‌ന്റെ പ്രതിഫലം. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്കായി അമ്പത് ദിവസമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആകെ 1.5 കോടി രൂപയാണ് ചിത്രത്തില്‍ പീറ്റര്‍ ഹെയ്‌ന് ലഭിക്കുന്ന പ്രതിഫലം.

ദേശീയ പുരസ്‌കാര ജേതാവ്

സംഘട്ടന സംവിധാനം ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടതിന് ശേഷം ആദ്യമായി പുരസ്‌കാരം നേടിയ സംഘട്ടന സംവിധായകനാണ് പീറ്റര്‍ ഹെയ്ന്‍. പുലിമുരുകനിലെ സംഘട്ടന രംഗങ്ങളാണ് പീറ്റര്‍ ഹെയ്‌നെ പുരസ്‌കാരത്തിന് അര്‍ഹമാക്കി തീര്‍ത്തത്.

റെക്കോര്‍ഡ് പ്രതിഫലം

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്ക് ഇത്രയും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നത്. താരങ്ങളല്ലാതെ മലയാള സിനിമയില്‍ ഇത്രയും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ടെക്‌നീഷ്യനും പീറ്റര്‍ ഹെയ്‌നാണ്.

അഞ്ച് സംഘട്ടന രംഗങ്ങള്‍

ദുര്‍മന്ത്രവാദികളായ ഒടിയന്മാരുടെ കഥയാണ് ഒടിയന്‍ പറയുന്നത്. ആളുകളെ പേടിപ്പിക്കുന്നതിന് വേണ്ടി മൃഗ രൂപം സ്വീകരിക്കുന്നതിനും ഇവര്‍ക്കാകും. ഇത്തരത്തില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ 5 ഫൈറ്റുകളാണ് ചിത്രത്തിലുള്ളത്.

നായികയായി മഞ്ജുവാര്യര്‍

മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഎ ശ്രീകുമാര്‍ മേനോനാണ്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പ്രകാശ് രാജ് വില്ലനായി എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

English summary
Peter Hein is charging Rs. 3 Lakhs per day for a movie. The senior action choreographer has allotted about 50 days for Mohanlal's Odiyan. Thus, he will be charging around 1.5 Crores for the big budget venture.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X