ബിഗ് റിലീസായി എത്തുന്ന മോഹന്‍ലാലിന്റെ ഒടിയന്‍ മിന്നിക്കും... അടുത്ത റെക്കോര്‍ഡ് ഒടിയനിലൂടെ തന്നെ...

മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം ഇതുവരെയും മോഹന്‍ലാലിന്റെ സിനിമകളൊന്നും റിലീസിനെത്തിയിരുന്നില്ല എന്നതാണ് ആരാധകരെ നിരാശയിലാക്കുന്ന കാര്യം. എന്നാല്‍ ജൂണില്‍ ഈദിന് മുന്നോടിയായി നീരാളി എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് വൈകിയിരിക്കുകയാണ്.

ഈ കുറവ് പരിഹരിക്കാന്‍ ഒടിയന് കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. ഓണത്തിന് മുന്നോടിയായി ഒടിയന്‍ വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റിലൊരുങ്ങുന്ന ഒടിയന്‍ ബിഗ് റിലീസായി തന്നെ തിയറ്ററുകളിലേക്ക് എത്തും. കേരളത്തില്‍ സിനിമ തരംഗമാവാന്‍ പോവുന്നത് ചിലപ്പോള്‍ ഇങ്ങനെയായിരിക്കും..

ഒടിയന്‍

ഒടിയന്‍

ഒരു കാലത്ത് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. മാന്ത്രിക വിദ്യകള്‍ കാണിക്കുന്നവരാണ് ഒടിയന്മാര്‍. ഫാന്റസി ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത ലുക്കുകളിലെത്തുന്ന ഒടിയന്‍ മാണിക്യന്‍ 30 വയസ് മുതല്‍ 65 വയസ് വരെയുള്ള ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടാപാടുകള്‍ ആരാധകരെയും സ്വാധീനിച്ചിരുന്നു.

 വിഎ ശ്രീകുമാര്‍ മേനോന്റെ സിനിമ

വിഎ ശ്രീകുമാര്‍ മേനോന്റെ സിനിമ

പരസ്യചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്. ആശീര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ ഓണത്തിന് മുന്നോടിയായി റിലീസിനെത്തിക്കാനായിരുന്നു തീരുമാനം. എന്തായാലും ഓക്ടോബറിനുള്ളില്‍ ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. സിനിമയില്‍ നിന്നും പുറത്ത് വിട്ട ടീസര്‍ ശ്രദ്ധേയമായിരുന്നു. നിഗൂഢതകളൊപ്പിച്ചാണ് ഒടിയന്‍ വരുന്നത്.

 ബിഗ് റിലീസ്..

ബിഗ് റിലീസ്..

പ്രേക്ഷകര്‍ വലിയ പ്രധാന്യം കൊടുത്തിരിക്കുന്ന സിനിമ ആയതിനാല്‍ ഒടിയന്‍ ബിഗ് റിലീസായിട്ടാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തില്‍ മാത്രം 400 ലധികം തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചനകള്‍. അടുത്ത നൂറ് കോടി ക്ലബ്ബിലെത്തുന്ന സിനിമ ഒടിയന്‍ ആയിരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇതുവരെ മലയാള സിനിമ ഇന്‍ഡസട്രി കാണാത്തതിലും വലിയൊരു വിജയം ഒടിയനിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ക്ക് ഉണ്ട്.

 ഒരുപാട് താരങ്ങള്‍..

ഒരുപാട് താരങ്ങള്‍..

മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി നിരവധി താരങ്ങളാണ് ഒടിയനില്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നായകനാവുമ്പോള്‍ മഞ്ജു വാര്യര്‍ ആണ് നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. മോഹന്‍ലാലും പ്രകാശ് രാജും വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ബോളിവുഡ് താരം മനോജ് ജോഷി അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X