»   » സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിച്ച മോഹന്‍ലാലിന്റെ ഒടിയന്‍! ബിഗ് ബിയ്ക്ക് പിന്നാലെ എത്തിയത് പ്രകാശ് രാജ്

സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിച്ച മോഹന്‍ലാലിന്റെ ഒടിയന്‍! ബിഗ് ബിയ്ക്ക് പിന്നാലെ എത്തിയത് പ്രകാശ് രാജ്

By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ അടുത്ത് വരാനിരിക്കുന്ന ഫാന്റസി മൂവിയാണ് ഒടിയന്‍. മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ പ്രകാശ് രാജും എത്തിയിരിക്കുകയാണ്. 

മദാമ്മ എന്ന് വിളിക്കാന്‍ തോന്നുമെങ്കിലും കേരള സുന്ദരി പാരീസ് ലക്ഷ്മിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം!

മോഹന്‍ലാല്‍ ചിത്രത്തില്‍ താനും ഒന്ന് ചേര്‍ന്നു എന്നുള്ള വാര്‍ത്ത പ്രകാശ് രാജും സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനും ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഒടിയന്റെ ആദ്യ ഷെഡ്യൂള്‍ വാരണാസിയിലും രണ്ടാമത്തെ ഷെഡ്യൂള്‍ പാലക്കാട് നിന്നാണെന്നും ട്വീറ്റിലൂടെ പറഞ്ഞിരുന്നു.

ഒടിയനില്‍ പ്രകാശ് രാജ്

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി പ്രകാശ് രാജും എത്തിയിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

ട്വീറ്റ് ഇങ്ങനെ

വി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടി പാലക്കാട് ആണെന്നും കൂടെ മോഹന്‍ലാലും മഞ്ജു വാര്യരുമുണ്ടെന്നും പ്രകാശ് രാജ് ട്വിറ്ററിലൂടെ പറയുന്നു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം


ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ പ്രകാശ് അഭിനയിക്കാന്‍ പോവുന്നതെന്നും താരം പറയുന്നുണ്ട്. ഇരുവര്‍ എന്ന ചിത്രത്തിലായിരുന്നു അവസാനമായി മോഹന്‍ലാലും പ്രകാശ് രാജും ഒന്നിച്ചഭിനയിച്ചത്.

മൂന്നാമത്തെ സിനിമ


പ്രകാശ് രാജും മോഹന്‍ലാലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഒടിയന്‍. പ്രിന്‍സ് ആന്‍ഡ് ഒരു യാത്രമൊഴി എന്ന ചിത്രത്തിലായിരുന്നു ആദ്യം ഇരുവരും ഒന്നിച്ചത്.

സംവിധായകന്‍ പറയുന്നതിങ്ങനെ


സെപ്റ്റംബര്‍ 9 ന് പ്രകാശ് രാജും ഒടിയനില്‍ ചേര്‍ന്നെന്നും ലൊക്കേഷനിലെ അനുഭവങ്ങള്‍ വേറിട്ട് നില്‍ക്കുന്നതാണെന്നും വി എ ശ്രീകുമാര്‍ മേനോന്‍ ട്വീറ്ററിലൂടെ പറയുന്നു.

English summary
Mohanlal's Odiyan will also feature Prakash Raj, in a crucial role.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam