For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകരുടെ ഒടിവിദ്യയ്ക്ക് ഒരു ലക്ഷം രൂപ തരുമെന്ന് മോഹന്‍ലാല്‍! ഒടിയന് തകര്‍ക്കാനുള്ള വരവാണ്!!

  |

  ജൂലൈയില്‍ റിലീസിനെത്തിയ നീരാളി പരാജയമായതോടെ മോഹന്‍ലാല്‍ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയുടെ വരവ് പ്രേക്ഷകരെയും സിനിമാപ്രേമികളെയും പുളകം കൊള്ളിച്ചിരിക്കുകയാണ്. സിനിമയില്‍ ലാലേട്ടന്റെ മാസ് എന്‍ട്രിയ്ക്ക് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്.

  കാവ്യ മാധവന് കുഞ്ഞ് പിറന്നോ? ദിലീപിന് വീണ്ടും പെണ്‍കുഞ്ഞെന്ന് ആരാധകര്‍! ഗോസിപ്പ് പരക്കുന്നു

  ശബരിമല ഹര്‍ത്താല്‍ സിനിമകളെയും ബാധിക്കും! പ്രളയവും ഹര്‍ത്താലും ആശങ്കയിലാക്കിയത് മൂന്ന് സിനിമകളെയാണ്

  ഇനി ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. റിലീസിനോടനുബന്ധിച്ച് ഒടിയന് വലിയ പ്രമോഷനാണ് ലഭിക്കുന്നത്. മാത്രമല്ല പ്രേക്ഷകര്‍ക്ക് സമ്മാനം നേടാനുള്ള പദ്ധതികളും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

  നിവിന്‍ പോളിയുടെ ഭാഗ്യമാണിത്! കായംകുളം കൊച്ചുണ്ണി മിന്നിക്കുന്നു,കോടികള്‍ പെട്ടിയിലാക്കി ചരിത്രമാവും

  ഒടിയന്‍ വരുന്നു...

  ഒടിയന്‍ വരുന്നു...

  മലയാളത്തില്‍ നിര്‍മ്മിക്കുന്ന അടുത്ത ബിഗ് ബജറ്റ് ചിത്രമായിട്ടാണ് ഒടിയന്‍ വരുന്നത്. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. കേരളത്തില്‍ ഒരു കാലത്ത് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറയുന്ന സിനിമ ഫാന്റസി ത്രില്ലര്‍ ഗണത്തിലാണെരുക്കുന്നത്. ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷത്തെ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡിസംബറിലാണ്് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.

  സിനിമയുടെ പ്രമോഷന്‍

  സിനിമയുടെ പ്രമോഷന്‍

  ഒടിയന്‍ റിലീസിനോടടുക്കുമ്പോള്‍ വലിയ പ്രമോഷനാണ് നടത്തുന്നത്. ഒടിയന് വേണ്ടി പ്രമോഷണല്‍ വീഡിയോ ഒരുക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെ പറഞ്ഞിരിക്കുകയാണ്. പതിനഞ്ച് വര്‍ഷം കാശിയില്‍ നിന്ന് തേന്‍കുറിശ്ശിയില്‍ തിരിച്ചെത്തുന്ന ഒടിയന്‍ മാണിക്കനെ പഴയതും പുതിയതുമായ ആളുകള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന്ത് ഭാവനയില്‍ കണ്ട് ഒരു മിനുറ്റില്‍ താഴെയുള്ള വീഡിയോ തയ്യാറാക്കുക.

  നിബന്ധനകള്‍

  നിബന്ധനകള്‍

  മൊബൈല്‍ ഫോണില്‍ മാത്രമേ വീഡിയോ ചിത്രീകരിക്കാവൂ.. എന്നും മോഹന്‍ലാല്‍ പറയുന്നു. പ്രമോഷണല്‍ വീഡിയോസ് നവംബര്‍ മുപ്പതിനകം ലഭിക്കുകയും വേണം. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അമ്പതിനായിരം രൂപ. മൂന്നാം സമ്മാനം 25000 രൂപയാണ്. ആശീര്‍വാദ് സിനിമാസ്, നമ്പര്‍ 59/1049 വാളക്കുഴി, കൃഷ്ണസ്വാമി റോഡ് കൊച്ചി-682035 എന്നതാണ് വിലാസം.

  വ്യത്യസ്ത ഗെറ്റിലെത്തുന്ന മോഹന്‍ലാല്‍

  വ്യത്യസ്ത ഗെറ്റിലെത്തുന്ന മോഹന്‍ലാല്‍

  ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

   വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  മലയാളത്തില്‍ നിന്നും അന്യഭാഷകളില്‍ നിന്നുമായി നിരവധി താരങ്ങളാണ് ഒടിയനില്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നായകനാവുമ്പോള്‍ മഞ്ജു വാര്യര്‍ ആണ് നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. മോഹന്‍ലാലും പ്രകാശ് രാജും വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ബോളിവുഡ് താരം മനോജ് ജോഷി അഭിനയിക്കുന്നത്.

  English summary
  Mohanlal's Odiyan promotin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X