For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയന്‍ മാണിക്യന്റെ രൂപവും ഭാവവുമിങ്ങനെ, ഷൂട്ട് പൂര്‍ത്തിയാക്കിയെന്ന് സംവിധായകന്‍! വലിയ പ്രമോഷനാണ്!!

  |
  ഒടിയൻ ഡിസംബർ 14 ന് എത്തും | filmibeat Malayalam

  ഇത്തിക്കരപക്കിയായി കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചിരിക്കുകയാണ്. പുറത്ത് വന്ന ഓരോ ലുക്കും ഹിറ്റായതിന് ശേഷമായിരുന്നു മാസ് പ്രകടനവുമായി ഇത്തിക്കരപക്കി തിയറ്ററില്‍ എത്തിയത്. ഇനി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്‍. സിനിമ പ്രഖ്യാപിച്ചത് മുതല്‍ സിനിമാപ്രേമികള്‍ക്ക് ആകാംഷയായിരുന്നു.

  മമ്മൂക്കയുടെ ബിഗ് ബിയെക്കാള്‍ മാസ് ബിലാല്‍ ആണ്! ബിലാലിന് സംഭവിച്ചതെന്ത്? അമല്‍ നീരദ് തന്നെ പറയുന്നു!

  സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!

  അടുത്തിടെ ഒടിയനില്‍ നിന്നും ട്രെയിലര്‍ കൂടി എത്തിയതോടെ പ്രതീക്ഷകള്‍ ആയിരം മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഒടിയന്‍ മാണിക്യനായിട്ടുള്ള മോഹന്‍ലാലിന്റെ പരകായ പ്രവേശം എങ്ങനെയായിരിക്കുമെന്ന് കാണാനുള്ള കൗതുകത്തിലാണ് എല്ലാവരും. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങള്‍ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ പങ്കുവെച്ചിരിക്കുകയാണ്.

  ശ്രീശാന്ത് എന്നും വിവാദ നായകന്‍! ശ്രീയുടെ നുണ പൊളിച്ചെഴുതി സല്‍മാന്‍ ഖാന്‍! മത്സരാര്‍ത്ഥികള്‍ ഞെട്ടി

  ഒടിയന്‍

  ഒടിയന്‍

  ബിഗ് ബജറ്റില്‍ ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ ഡിസംബറില്‍ റിലീസിനൊരുങ്ങുകയാണ്. രസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ ഒരു കാലത്ത് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് പറയുന്നത്. ഫാന്റസി ത്രില്ലര്‍ ഗണത്തിലാണെരുക്കുന്ന സിനിമയ്ക്ക് ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റിലീസിനോടനുബന്ധിച്ച് ഒടിയന് വലിയ പ്രമോഷനാണ് ലഭിക്കുന്നത്. മാത്രമല്ല പ്രേക്ഷകര്‍ക്ക് സമ്മാനം നേടാനുള്ള പദ്ധതികളും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുകയാണ്്.

  ഷൂട്ടിംഗ് പൂര്‍ത്തിയാക്കി

  ഷൂട്ടിംഗ് പൂര്‍ത്തിയാക്കി

  ഒക്ടോബര്‍ പതിനൊന്നിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയ്ക്ക് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടായിരുന്നു. മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ഒടിയന്റെ അവസാനഘട്ട ഷൂട്ടിംഗ് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അവസാനിച്ചത്. ഇക്കാര്യം ട്വിറ്റര്‍ പേജിലൂടെ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. വാരണാസിയില്‍ നിന്നും ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ച സിനിമ അഞ്ച് ഷെഡ്യൂളുകളായിട്ടാണ് ഷൂട്ട് ചെയ്തിരുന്നത്.

  സംവിധായകന്‍ പറയുന്നതിങ്ങനെ..

  141 ദിവസത്തെ ഷൂട്ടിംഗും ഒന്നര വര്‍ഷത്തെ എന്റെ ജീവിതവും ചേര്‍ന്നതിനെ വിളിക്കുന്നതാണ് ഒടിയന്‍. ആന്റണി, ഹരികൃഷ്ണന്‍, ഷാജി, പീറ്റര്‍, പ്രശാന്ത്, തുടങ്ങി എന്റെ വലിയ കുടുംബമായിരുന്നു. ഷൂട്ട് പാക്ക് അപ്പ് ചെയ്യുന്ന ഈ സമയത്ത് സങ്കടത്തോടെയാണ്. നിങ്ങളുടെ എല്ലാം പിന്തുണയും സ്‌നേഹവും പ്രാര്‍ത്ഥനയുമാണ് എന്നോട്ട് മുന്നോട്ട് നയിക്കുന്നതെന്നും വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

   മോഹന്‍ലാലിന്റെ മേക്കോവര്‍

  മോഹന്‍ലാലിന്റെ മേക്കോവര്‍

  ഒടിയന്‍ മാണിക്യന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം മൂന്ന് ഗെറ്റപ്പുകളിലാണ് അഭിനയിക്കുന്നത്. ഇതിന് വേണ്ടി അതിശയിപ്പിക്കുന്ന മേക്കോവറായിരുന്നു മോഹന്‍ലാല്‍ നടത്തിയത്. പതിനെട്ട് കിലോയോളം ശരീരഭാരം കുറക്കേണ്ടി വന്നിരുന്നു. ഇതിന് ഒരുപാട് സമയം ആവശ്യമായി വന്നതും മറ്റ് താരങ്ങളുടെ ഡേറ്റുകള്‍ തമ്മില്‍ ക്ലാഷായതോടെയാണ് ചിത്രീകരണം ഇത്രയധികം വൈകിയത്. ചിത്രീകരണം പൂര്‍ത്തിയാക്കിയതോടെ ഉടന്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഡിസംബര്‍ പതിനാലിന് തന്നെ സിനിമയുടെ റിലീസ് ഉണ്ടാവുമെന്ന കാര്യം സംവിധായകന്‍ ഉറപ്പിച്ചിരിക്കുകയാണ്.

  പോസ്റ്ററുകള്‍ പുറത്ത്..

  ഷൂട്ടിംഗ് പൂര്‍ത്തിയായതിനെ കുറിച്ച് മാത്രമല്ല മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവരുടെ പോസ്റ്ററുകളും പുറത്ത് വിട്ടിരുന്നു. മോഹന്‍ലാല്‍ നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി വേറിട്ട രൂപത്തിലാണ് പോസ്റ്ററിലുള്ളത്. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

  ഒരുപാട് താരങ്ങള്‍

  മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമ്പോള്‍ മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. മോഹന്‍ലാലും പ്രകാശ് രാജും വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ബോളിവുഡ് താരം മനോജ് ജോഷി അഭിനയിക്കുന്നത്.

  വ്യത്യസ്ത പ്രമോഷന്‍

  വ്യത്യസ്ത പ്രമോഷന്‍

  ഒടിയന്‍ റിലീസിനോടടുക്കുമ്പോള്‍ വ്യത്യസ്തമായ പ്രമോഷനുകളാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഒടിയന് വേണ്ടി പ്രമോഷണല്‍ വീഡിയോ ഒരുക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളാണ് നല്‍കുക. ഇക്കാര്യം ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പറഞ്ഞത്. പതിനഞ്ച് വര്‍ഷം കാശിയില്‍ നിന്ന് തേന്‍കുറിശ്ശിയില്‍ തിരിച്ചെത്തുന്ന ഒടിയന്‍ മാണിക്കനെ പഴയതും പുതിയതുമായ ആളുകള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന്ത് ഭാവനയില്‍ കണ്ട് ഒരു മിനുറ്റില്‍ താഴെയുള്ള വീഡിയോ തയ്യാറാക്കുക. മൊബൈല്‍ ഫോണില്‍ മാത്രമേ വീഡിയോ ചിത്രീകരിക്കാവൂ.. എന്നും മോഹന്‍ലാല്‍ പറയുന്നു. പ്രമോഷണല്‍ വീഡിയോസ് നവംബര്‍ മുപ്പതിനകം ലഭിക്കുകയും വേണം. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അമ്പതിനായിരം രൂപ. മൂന്നാം സമ്മാനം 25000 രൂപയാണ്. ആശീര്‍വാദ് സിനിമാസ്, നമ്പര്‍ 59/1049 വാളക്കുഴി, കൃഷ്ണസ്വാമി റോഡ് കൊച്ചി-682035 എന്നതാണ് വിലാസം.

  English summary
  Mohanlal's Odiyan shooting over
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X