ലാലേട്ടന്റെ ഒടിയനില്‍ ഇനി ഇവരുമുണ്ടാവും! ആരൊക്കെയാണെന്ന് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്
വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയനില്‍ മോഹന്‍ലാല്‍ കിടിലന്‍ മേക്കോവറുമായി വന്നതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മീശയും താടിയുമില്ലാതെയും മറ്റും പല ഗെറ്റപ്പുകളിലായിട്ടാണ് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കുന്നത്. അതിനിടെ നിഗൂഢതകളുമായിട്ടായിരുന്നു സിനിമയില്‍ നിന്നും ടീസര്‍ എത്തിയിരുന്നത്.

ഇപ്പോള്‍ സിനിമയിലെ പുതിയ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും സംവിധായകന്‍ പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രത്തില്‍ നടന്‍ കൈലാഷ്, ശ്രീജയ, സന അല്‍താഫ് എന്നിവരും പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
നിലവില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, നരേന്‍ എന്നിങ്ങനെയുള്ള പല താരങ്ങളും അഭിനയിക്കുന്നുണ്ട്. ഇന്ന് റിലീസ് ചെയ്ത മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പലരും പ്രതീക്ഷിച്ചതിനെക്കാളും മനോഹരമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











