മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തു
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. തന്റെ അഭിപ്രായങ്ങളും അനുഭവങ്ങളും ബ്ലോഗിലൂടെ എഴുതിയും മോഹന്‍ലാല്‍ ആരാധകരിലേക്ക് ഇറങ്ങിച്ചെല്ലാറുണ്ട്. ബോഗ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയെ നല്ലൊരു മാധ്യമമായാണ് ലാല്‍ ഉപയോഗിക്കുന്നത്.
എന്നാല്‍ മോഹന്‍ലാലിന്റെ ഒദ്യോഗിക ബ്ലോഗ് ഹാക്ക് ചെയ്തു എന്ന്. 'ദ കംപ്ലീറ്റ് ആക്ടര്‍' എന്ന സൈറ്റിൻറെ ഭാഗമായ ബ്ലോഗാണ് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരിക്കുന്നത്. ടീം സൈബര്‍ വാരിയേസ് എന്നിവരാണ് സൈറ്റ് ഹാക്ക് ചെയ്തതെന്ന് സൈറ്റിലെ സന്ദേശം പറയുന്നു.

സൈറ്റില്‍ പാകിസ്ഥാന്‍ പതാകയും, കാശ്മീര്‍ സ്വതന്ത്ര്യമാക്കണം എന്ന സന്ദേശവും പതിപ്പിച്ചിട്ടുണ്ട്. മൂന്ന് സന്ദേശങ്ങളാണ് ഹാക്കേഴ്‌സ് ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേത് അഡ്മിനുള്ളതാണ്, ഞങ്ങളുടെ സന്ദേശം അറിയുക, മുസ്ലീങ്ങള്‍ തീവ്രവാദികളല്ല എന്നൊക്കെയാണ് സന്ദേശങ്ങള്‍.
സര്‍ക്കാര്‍ വൈബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുക എന്നതാണ് ഹാക്കേഴ്‌സിന്റെ ലക്ഷ്യമെന്നും ഇതില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ സംബന്ധിച്ച കുറിപ്പാണ് ഒടുവിൽ മോഹൻലാല്ർ ബ്ലോഗിൽ എഴുതിയിരുന്നത്. എന്നാൽ ഇപ്പോൾ പേജ് ഹോം പേജിലേക്ക് ഡൈവേട്ട് ചെയ്തു വച്ചിരിക്കുകയാണ്.


Click it and Unblock the Notifications











