ദൃശ്യം 2 വെല്ലുവിളിയായിരുന്നുവെന്ന് എസ്തര്‍ അനില്‍, തിരക്കഥ വായിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി

തുടക്കം മുതല്‍ തന്നെ സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു സിനിമ ചിത്രീകരിച്ചത്. വിചാരിച്ചതിലും നേരത്തെ സിനിമയ്ക്ക് പാക്കപ്പ് പറയാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞായിരുന്നു ജീത്തു ജോസഫ് എത്തിയത്.

7 വര്‍ഷത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് എസ്തര്‍ അനില്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടെയായിരുന്നു എസ്തറിന്റെ കരിയറും മാറി മറിഞ്ഞത്. ഒരുനാള്‍ വരും, ദൃശ്യം ഈ രണ്ട് സിനിമകളിലുമായിരുന്നു ഇരുവരും അച്ഛനും മകളുമായി അഭിനയിച്ചത്. ഓളിലൂടെ നായികയായി അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ദൃശ്യത്തിന് ശേഷം മിസ്റ്റര്‍& മിസ് റൗഡിയില്‍ ജീത്തു ജോസഫിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു എസ്തര്‍.

ആദ്യഭാഗത്തിലെ പോലെ തന്നെ ഇത്തവണയും വെല്ലുവിളി നിറഞ്ഞതായിരുന്നു തന്റെ വേഷമെന്ന് എസ്തര്‍ പറയുന്നു. മക്കള്‍ വലുതായതും കുടുംബത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചുമൊക്കെയാണ് ഇത്തവണ കാണിക്കുന്നത്. കൊവിഡ് സമയത്തെ നിര്‍ദേശങ്ങളെല്ലാം പാലിച്ചായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം പറഞ്ഞിരുന്നു.

Esther Anil

ബിരുദ പഠനത്തിനിടയിലാണ് എസ്തര്‍ ദൃശ്യം 2ലേക്ക് എത്തിയത്. ഓണ്‍ലൈന്‍ ക്ലാസും പരീക്ഷയുമൊക്കെയുണ്ടായിരുന്നു തനിക്കെന്നും എസ്തര്‍ പറയുന്നു. വീണ്ടും ദൃശ്യം ടീമിനൊപ്പം ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എസ്തര്‍ പറയുന്നു. മുഴുവന്‍ സ്ക്രിപ്റ്റ് വായിക്കേണ്ടിയിരുന്നില്ലെന്നായിരുന്നു തോന്നിയത്. തിയേറ്ററില്‍ വെച്ച് ത്രില്ലോടെ സിനിമ കാണാനായി കാത്തിരിക്കുകയാണ് താനെന്നും താരം പറയുന്നു.

ദൃശ്യം 2ലെ ട്വിസ്റ്റിനെക്കുറിച്ച് ചോദിച്ചായിരുന്നു നേരത്തെ ആരാധകരും എത്തിയത്. അതേക്കുറിച്ച് പറയാനാവില്ലെന്നും ആ ചോദ്യം തന്നെയും ആശങ്കയിലാഴ്ത്തുന്നുണ്ടെന്നുമായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്. ചിത്രീകരണം പൂര്‍ത്തിയായെന്നറിഞ്ഞതോടെ എന്നാണ് സിനിമയുടെ റിലീസെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അത്തരത്തിലുള്ള ചര്‍ച്ചകളും ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ സിനിമയായിരുന്നു ദൃശ്യം. 7 വര്‍ഷത്തിനിപ്പുറം രണ്ടാം വരവിലും അതേ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചത്. നിര്‍മ്മാതാവിന്റെ പിന്തുണയെക്കുറിച്ച് വാചാലനായി സംവിധായകന്‍ എത്തിയിരുന്നു.

Recommended Video

Mohanlal's new look in Drishyam2 is viral

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X