മാസ് മറുപടിയുമായി മീനാക്ഷി, ഇതുപോലൊരു കമന്‍റിട്ട അങ്കിളിന്‍റെ തൊലിക്കട്ടിയും മോശമെന്ന് കരുതുന്നില്ല

അഭിനയത്തിലും അവതരണത്തിലും കഴിവ് തെളിയിച്ച് മുന്നേറുന്ന താരമാണ് മീനാക്ഷി. മോഹന്‍ലാലിന്റെ മകളായുള്ള വരവിന് ശേഷമായാണ് താരത്തെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയത്. ടോപ് സിംഗര്‍ അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

സിനിമാമേഖലയില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്നയാളുടെ കുഞ്ഞിനെ സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റുമായി കഴിഞ്ഞ ദിവസം മീനാക്ഷി എത്തിയിരുന്നു. മീനൂട്ടി പറഞ്ഞത് പോലെ തങ്ങളാല്‍ കഴിയാവുന്ന സഹായം ചെയ്തിട്ടുണ്ടെന്നായിരുന്നു ചിലരെല്ലാം പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു മീനാക്ഷിയുടെ പോസ്റ്റ് വൈറലായി മാറിയത്. ആക്ഷേപ കമന്റുകളുമായെത്തിയ ഒരാള്‍ക്ക് ചുട്ടമറുപടി നില്‍കിയിരിക്കുകയാണ് താരം.

കോടികൾ പ്രതിഫലം പറ്റുന്നവർ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയിൽ ഉള്ളവർ വിചാരിച്ചാൽ പോരെ? അതോ മലയാളികൾ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നിൽ ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണമെന്നായിരുന്നു ഒരാള്‍ കമന്‍റിട്ടത്.

Meenakshi

ഈ കമന്‍റിന് മീനാക്ഷി നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്. അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാൻ ചെയ്തിട്ടുണ്ട്. വലിയ വലിയ സിനിമക്കാരുടെ മുൻപിലൊക്കെ എത്തിക്കാൻ കാത്തിരുന്നാൽ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി.

Recommended Video

ആദ്യമായി മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു | FilmiBeat Malayalam

ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ലെന്നായിരുന്നു മീനാക്ഷി നല്‍കിയ മറുപടി. ഈ മറുപടിയെ അഭിനന്ദിച്ചും ആരാധകരെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X