മോഹന്‍ലാലിന്‍റെ മകന്‍, തന്മാത്രയ്ക്ക് ശേഷമുള്ള ഇടവേളയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് അര്‍ജുന്‍
15 വര്‍ഷം മുന്‍പായിരുന്നു തന്മാത്ര റിലീസ് ചെയ്തത്. മോഹന്‍ലാലിന്‍റെ മകനെ അവതരിപ്പിച്ച് അഭിനയ രംഗത്തേക്കെത്തിയതാണ് അര്‍ജുന്‍ ലാല്‍. പത്മരാജന്റെ ഓര്‍മയെന്ന ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു ബ്ലസി തന്മാത്ര ഒരുക്കിയത്. 5 സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു ചിത്രം. ദേശീയ അവാര്‍ഡിലും ചിത്രത്തിന് പുരസ്‌കാരമുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം താന്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്നായിരുന്നു അര്‍ജുന്‍ ലാല്‍ പറഞ്ഞത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
പാട്ട് പാടാന്‍ ഒട്ടും അറിയില്ലെന്ന് താരം പറഞ്ഞിരുന്നു. മൂളിപ്പാട്ട് പാടുന്ന രംഗം ചിത്രീകരിക്കാനായി നന്നായി ബുദ്ധിമുട്ടിയിരുന്നു. ഒരുപാട് സമയമെടുത്താണ് ആ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. അമ്മയും അനിയത്തിയുമെല്ലാം നര്‍ത്തകരാണ്. അവരെല്ലാം നന്നായി നൃത്തം ചെയ്യാറുണ്ട്. ഞാനാണ് ഉഴപ്പിയത്. നൃത്ത പരിശീലനം നടത്തിയിട്ട് കാലം കുറേയായെന്ന് താരം പറയുന്നു. അനിയത്തിക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്.
തന്റെ രണ്ടാമത്തെ സിനിമയെക്കുറിച്ച് ആറും അറിഞ്ഞിരുന്നില്ലെന്ന് അര്‍ജുന്‍ പറയുന്നു. ഒരൊറ്റ സിനിമയിലൂടയാണെങ്കിലും മലയാളികള്‍ ഇന്നും തന്നെ തിരിച്ചറിയുന്നുണ്ടെന്ന് അര്‍ജുന്‍ പറയുന്നു. അച്ഛന് നല്‍കിയ പ്രോമിസാണ് സിനിമയില്‍ നിന്നും അകറ്റിയതെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയല്ലെന്നായിരുന്നു താരം പറഞ്ഞത്. കോളേജില്‍ പോയി, ആ ലൈഫൊക്കെ അടിച്ച് പൊളിച്ച് പോവുകയായിരുന്നു. തിരിച്ച് വരണമെന്നാഗ്രഹിച്ച സമയത്ത് സിനിമകളൊന്നും ലഭിച്ചിരുന്നില്ല. 2015 ലാണ് രണ്ടാമത്തെ സിനിമ ചെയ്തത്. അത് കഴിഞ്ഞിട്ടും വര്‍ഷങ്ങളായി. മനപ്പൂര്‍വ്വം വരുത്തിയ ബ്രേക്കായിരുന്നില്ല അത്.

സിനിമ വേണ്ടെന്നൊന്നും തീരുമാനിച്ചിരുന്നില്ല. സിനിമാമേഖലയില്‍ ആരുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. സിനിമയുമായി ഒരു ബന്ധമില്ലാത്ത കുടുംബവുമാണ്. സിനിമ തുടങ്ങിക്കഴിഞ്ഞപ്പോള്‍ മുതല്‍ ബ്ലസി സാറുമായി പരിചയമുണ്ടായിരുന്നു. തുടങ്ങി വെച്ച ചില സിനിമകള്‍ക്ക് പിന്നാലെയും വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ അതൊന്നും നടക്കാതെ പോവുകയായിരുന്നു. നേരത്തെയും സിനിമ കാണാറുണ്ടായിരുന്നുവെങ്കിലും തന്മാത്രയാണ് മൂവി അഡിക്ടാക്കി മാറ്റിയത്.
ഒരുപാട് സിനിമകള്‍ കാണുമായിരുന്നു. കരിയര്‍ തന്നെ സിനിമ മതിയെന്നാഗ്രഹമുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു സിനിമയിലെത്തിയത്. പ്ലസ് ടു കഴിഞ്ഞപ്പോഴായിരുന്നു അഭിനയിച്ചത്. കോളേജിലേക്ക് പോവുന്നതിനിടയിലെ ബ്രേക്ക് സമയമായിരുന്നു അത്.


Click it and Unblock the Notifications











