»   » റിലീസിന് മുമ്പേ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി അന്യഭാഷക്കാര്‍

റിലീസിന് മുമ്പേ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി അന്യഭാഷക്കാര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ 'ഒപ്പം' ഏറെ പ്രത്യേകതകളോടെയാണ് തിയേറ്ററില്‍ എത്തുന്നത്. മോഹന്‍ലാല്‍ ഒരു മുഴുനീള അന്ധന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

എന്നാല്‍ റിലീസിന് മുമ്പേ ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ബോളിവുഡില്‍ നിന്നും തമിഴില്‍ നിന്നുമാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം ആവശ്യപ്പെട്ടിരിക്കുന്നത്.

ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്യും. എന്നാല്‍ മോഹന്‍ലാല്‍ ഹിന്ദി റീമേക്കില്‍ അഭിനയിക്കില്ലെന്നും പറയുന്നു. സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വായിക്കൂ...

റിലീസിന് മുമ്പേ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി അന്യഭാഷക്കാര്‍

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയരാമന്‍ എന്ന കഥാപാത്രം ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയാകുന്നു. പിന്നീട് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടത്താന്‍ ജയരാമന്‍ നടത്തുന്ന ശ്രമമാണ് ഒപ്പം.

റിലീസിന് മുമ്പേ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി അന്യഭാഷക്കാര്‍

യോദ്ധ, ഗുരു എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അന്ധന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഒരുമുഴുനീള അന്ധന്‍ വേഷം മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

റിലീസിന് മുമ്പേ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി അന്യഭാഷക്കാര്‍

സിദ്ദിഖ്, രഞ്ജി പണിക്കര്‍,മാമുക്കോയ, ചെമ്പന്‍ വിനോദ് ജോസ്, മാമുക്കോയ, കലാശാല ബാബു, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിലീസിന് മുമ്പേ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി അന്യഭാഷക്കാര്‍

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Mohanlal's Oppam To Be Remade In Bollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam