അജു വര്‍ഗീസും പറഞ്ഞു, ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും മോഹന്‍ലാലിന്റെ ഒപ്പം വാരിക്കൂട്ടിയത്
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പം ബോക്‌സോഫീസില്‍ അമ്പത് കോടി നേടി. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പം ബോക്‌സോഫീസില്‍ അമ്പത് കോടി നേടി. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ ദൃശ്യത്തിന് പിന്നാലെ 50 കോടി പിന്നിടുന്ന ചിത്രമായി ഒപ്പം മാറി.
റിലീസ് ചെയ്ത് 39 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 37 കോടിയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയത്. ഇത്തവണ ഓണത്തിന് തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രം കൂടിയാണിത്.

റിലീസ്
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സെപ്തംബര്‍ എട്ടിനാണ് ഒപ്പം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

ആദ്യ ദിവസം
4.5 കോടിയാണ് റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ഒപ്പം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം നേടിയ കളക്ഷനാണിത്. നേരത്തെ 2.48 കോടി ബോക്‌സോഫീസില്‍ നേടിയ മമ്മൂട്ടിയുടെ കസബയുടെ റെക്കോര്‍ഡാണ് ഒപ്പം തകര്‍ത്തത്.

ഏറ്റവും വേഗത്തില്‍ 10ഉം 20 കോടി
ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടപ്പോള്‍ പത്ത് കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. അഞ്ചു ദിവസം 20 കോടിയും നേടി.

30 കോടിയിലേക്ക്
റിലീസ് ചെയ്ത് 24 ദിവസംകൊണ്ടാണ് ചിത്രം 30 കോടി ബോക്‌സോഫീസില്‍ നേടിയത്. ഏറ്റവും വേഗത്തില്‍ 30 കോടി ശേഖരിച്ച ചിത്രം എന്ന റെക്കോര്‍ഡ് ചിത്രത്തിന് ലഭിച്ചു. ഇതോടെ പ്രേമത്തിന്റെ റെക്കോര്‍ഡാണ് ഒപ്പം സ്വന്തമാക്കിയത്.
50 കോടിയിലേക്ക്
ഇപ്പോഴിതാ ഒപ്പം ബോക്‌സോഫീസില്‍ അമ്പത് കോടി പിന്നിട്ടു. നടന്‍ അജു വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കാണൂ..
ലാലേട്ടന്റെ ഫോട്ടോസിനായി


Click it and Unblock the Notifications