»   » ഒപ്പം, റിലീസ് ഡേറ്റ് തീരുമാനിച്ചു, ഓണം പൊടിപൊടിക്കാം...

ഒപ്പം, റിലീസ് ഡേറ്റ് തീരുമാനിച്ചു, ഓണം പൊടിപൊടിക്കാം...

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കി, ഇതാ ഒപ്പം എന്ന പുതിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ഒപ്പം സെപ്റ്റംബര്‍ 8 ന് റിലീസ് ചെയ്യും.

ഈ ഓണത്തിന് മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള വിരുന്ന് തന്നെയാണ് ഒപ്പം. 2016 ല്‍ തെലുങ്ക് ചിത്രമായ മനമാന്തയുടെ മലയാളം പതിപ്പായ വിസ്മയമല്ലാതെ വേറെ ഒരു സിനിമയും ലാലിന്റേതായി റിലീസ് ചെയ്തിട്ടില്ല. ഈ വര്‍ഷം ഏറ്റവും ആദ്യം റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒപ്പം.


 oppam-release-date

ചിത്രത്തില്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. കരിയറില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഇത് എന്ന് ലാല്‍ പറഞ്ഞിരുന്നു. നവാഗതനായ ഗോവിന്ദ് വിജയന്‍ കഥ എഴുതിയ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത് പ്രിയദര്‍ശന്‍ തന്നെയാണ്


ഒരു കൊലപാതകത്തിന് സാക്ഷിയാകുന്ന അന്ധനായ നായകന്‍ കൊലയാളിയായി മുദ്രകുത്തപ്പെടുന്നതും, തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അയാളടെ ശ്രമവുമാണ് ഒപ്പം. പ്രിയദര്‍ശന്‍ കരിയറില്‍ ആദ്യമായി ചെയ്യുന്ന ത്രില്ലര്‍ ചിത്രമെന്ന് പ്രത്യേകതയും ഒപ്പത്തിനുണ്ട്.


വിമല രാമനാണ് ചിത്രത്തിലെ നായിക. അനുശ്രീ, ബേബി മീനാക്ഷി, നെടുമുടി വേണു, സമുദ്രക്കനി, സിദ്ദിഖ്, മാമൂക്കോയ, രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ്, കലാശാല ബാബു, ചെമ്പന്‍ വിനോദ്, ഇടവേള ബാബു തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
Oppam, the upcoming Mohanlal starring upcoming investigation thriller has got a release date. The movie, which is scripted and directed by Priyadarshan, will hit the theatres on September 8, Thursday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam