യുഎസ് ബോക്‌സോഫീസില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ വാരിയ രണ്ട് ചിത്രങ്ങള്‍!
ഈ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവും വലിയ വിജയ നേടിയ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഒപ്പവും പുലിമുരുകനും. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പം സെപ്തംബര്‍ എട്ടിനാണ് തിയേറ്ററുകളില്‍ എത്തിയത്.
ഈ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവും വലിയ വിജയ നേടിയ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഒപ്പവും പുലിമുരുകനും. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പം സെപ്തംബര്‍ എട്ടിനാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന്. ഇന്ത്യയിലെന്ന പോലെ വിദേശത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു. ബോക്‌സോഫീസിലും ചിത്രം അത്ഭുതപ്പെടുത്ത കളക്ഷന്‍ നേടി.
ഒപ്പവും പുലിമുരുകനും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒക്ടോബര്‍ ഏഴിന് പ്രദര്‍ശനത്തിനെത്തിയ പുലിമുരുകനും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. വിദേശ രാജ്യങ്ങളിലെ ബോക്‌സോഫീസിലും മികച്ച പ്രതികരണം നേടുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ യുഎസില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് ഒപ്പവും പുലിമുരുകനുമാണ്.

യുഎസില്‍ മികച്ച പ്രതികരണം
ഒപ്പത്തിനും പുലിമുരുകനും യുഎസില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ യുഎസ് ബോക്‌സോഫീസില്‍ മുന്നില്‍ നില്‍ക്കുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളായ പുലിമുരുകനും ഒപ്പവുമാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഒപ്പം
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രമാണ് ഒപ്പം. റിലീസ് ചെയ്ത് അഞ്ചു ദിവസത്തിനുള്ളില്‍ 93,000 ഡോളറാണ് ഒപ്പം യുഎസ് ബോക്‌സോഫീസില്‍ നേടിയത്.

പുലിമുരുകന്‍ തകര്‍ത്തു
ഒപ്പം അഞ്ചു ദിവസങ്ങള്‍ക്കൊണ്ട് ബോക്‌സോഫീസിലുണ്ടാക്കിയ നേട്ടം സൂപ്പര്‍സ്റ്റാറിന്റെ പുതിയ ചിത്രം പുലിമുരുകന്‍ തകര്‍ത്തു. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസംകൊണ്ട് പുലിമുരുകന്‍ 81,000 ഡോളര്‍ ബോക്‌സോഫീസില്‍ നേടി.

ആക്ഷന്‍ ഹീറോ ബിജു
ഈ വര്‍ഷം പുറത്തിറങ്ങിയവയില്‍ ബിജു മേനോന്റെ ആക്ഷന്‍ ഹീറോ ബിജുവായിരുന്നു യുഎസ് ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. 1,28,000 ഡോളാറായിരുന്നു ആക്ഷന്‍ ഹീറോ ബിജുവിന്റെ മൊത്തം കളക്ഷന്‍.

രണ്ടാം സ്ഥാനം
വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് യുഎസ് ബോക്‌സോഫീസില്‍ രണ്ടാം സ്ഥാനത്ത്. 1,13,000 ഡോളറാണ് ഫാമിലി എന്റര്‍ടെയ്‌നറായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ കളക്ഷന്‍.

മഹേഷിന്റെ പ്രതികാരം
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റഎ പ്രതികാരം ഏകദേശം 85,000 ഡോളര്‍ നേടിയത്.


Click it and Unblock the Notifications