കട്ടത്താടി വെച്ച് മരക്കാര്‍ ലുക്കില്‍ ലാലേട്ടന്‍! പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ പുറത്ത്! കാണൂ
കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി സിനിമയില്‍ കഠിനാദ്ധ്വാനം ചെയ്യാറുളള താരമാണ് മോഹന്‍ലാല്‍. ശരീര ഭാരം കുറച്ചും വേറിട്ട ഗെറ്റപ്പുകളിലുമെത്താറുളള താരം പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഒടിയന്‍ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അദ്ദേഹം മേക്ക് ഓവര്‍ നടത്തിയിരുന്നത്.
ഒടിയന്‍ മാണിക്യനായുളള വിവിധ കാലഘട്ടങ്ങളിലെ ലുക്കുകള്‍ സൂപ്പര്‍താരം മികവുറ്റ രീതിയില്‍ കൊണ്ടുവന്നിരുന്നു. ഒരിടവേളയ്ക്കു ശേഷം ആദ്യമായി തന്റെ ഗെറ്റപ്പുകളിലും ലുക്കുകളിലുമെല്ലാം ലാലേട്ടന്‍ മാറ്റം പരീക്ഷിച്ച വര്‍ഷം കൂടിയാണ് കടന്നുപോയത്.

കഴിഞ്ഞ വര്‍ഷം ആദി,നീരാളി,കായംകുളം കൊച്ചുണ്ണി,ഡ്രാമ,ഒടിയന്‍ തുടങ്ങിയ സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങിയത്. പുതിയ വര്‍ഷത്തിലും നിരവധി സിനിമകള്‍ ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനിടെ മോഹന്‍ലാല്‍ നടത്തിയൊരു ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വനിതാ മാഗസിന്റെ പുതുവര്‍ഷ പതിപ്പിനായി താരം നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ആയിരുന്നു ഇറങ്ങിയിരുന്നത്.
നിലവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ലാലേട്ടന്‍ ഉളളത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരക്കാറിനു പുറമെ ലൂസിഫര്‍,കാപ്പാന്‍ തുടങ്ങിയവയും ഈ വര്‍ഷത്തെ താരത്തിന്റെ പ്രധാന റിലീസുകളാണ്.


Click it and Unblock the Notifications