»   »  കഴിഞ്ഞു പോയതിനെ കുറിച്ച് സംസാരിക്കുന്നത് എന്തിനാണ്; വിവാദങ്ങളോട് ലാലിന്റെ പ്രതികരകണം

കഴിഞ്ഞു പോയതിനെ കുറിച്ച് സംസാരിക്കുന്നത് എന്തിനാണ്; വിവാദങ്ങളോട് ലാലിന്റെ പ്രതികരകണം

Posted By: Rohini
Subscribe to Filmibeat Malayalam

വിവാദങ്ങളോടും വിമര്‍ശനങ്ങളോടുമുള്ള മോഹന്‍ലാലിന്റെ പ്രതികരണം ഫേസ്ബുക്കില്‍ വൈറലാകുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വിവാദങ്ങളെ കുറിച്ച് ചോദിക്കുമ്പോഴുള്ള ലാലിന്റെ വളരെ പോസിറ്റീവായ മറുപടിയുടെ വീഡിയോ ക്ലിപ്പാണ് വൈറലാകുന്നത്.

ശ്രീനിവാസനുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ലാല്‍. നമുക്ക് വരാനിരിക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച് സംസാരിക്കാം. എന്തിനാണ് കഴിഞ്ഞു പോയ കാര്യങ്ങളിലെ നെഗറ്റീവ് മാത്രം എടുക്കുന്നതെന്നാണ് ലാല്‍ ചോദിക്കുന്നത്

കഴിഞ്ഞു പോയതിനെ കുറിച്ച് സംസാരിക്കുന്നത് എന്തിനാണ്; വിവാദങ്ങളോട് ലാലിന്റെ പ്രതികരകണം

കഴിഞ്ഞു പോയ കാലത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഞാനും ശ്രീനിവാസനും ഒന്നിച്ച വരവേല്‍പിനെ കുറിച്ച് പറയാം. ഞങ്ങള്‍ ഒന്നിച്ച എത്രയോ നല്ല സിനിമകളുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ പോസിറ്റീവായ കാര്യത്തെ കുറിച്ച് സംസാരിക്കുന്നില്ല?

കഴിഞ്ഞു പോയതിനെ കുറിച്ച് സംസാരിക്കുന്നത് എന്തിനാണ്; വിവാദങ്ങളോട് ലാലിന്റെ പ്രതികരകണം

ഏത് വിവാദമായാലും വേറെ ഒരാള്‍ അതില്‍ തീ പകരുമ്പോഴാണ് അത് വലിയ വിവാദമാകുന്നത്. ഈ പറയുന്ന വിവാദങ്ങളിലൊന്നും നമുക്ക് പ്രശ്‌നമില്ല. എന്റെ കാര്യത്തില്‍ എന്നെക്കാള്‍ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്.

കഴിഞ്ഞു പോയതിനെ കുറിച്ച് സംസാരിക്കുന്നത് എന്തിനാണ്; വിവാദങ്ങളോട് ലാലിന്റെ പ്രതികരകണം

നമ്മള്‍ പറയുന്ന ഒരു വാക്കിനെ വേറെ ഒരു തരത്തില്‍ ആളുകളിലെത്തിക്കുമ്പോഴാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. അത് വളരെ കൂടുതലാണ് ഇപ്പോള്‍.

കഴിഞ്ഞു പോയതിനെ കുറിച്ച് സംസാരിക്കുന്നത് എന്തിനാണ്; വിവാദങ്ങളോട് ലാലിന്റെ പ്രതികരകണം

ഇത്തരം വിവാദത്തില്‍ അകപ്പെടുന്നവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് ഈ മാധ്യമങ്ങള്‍ പറയുന്നല്ല. വളരെ മോശമായ കാര്യം ഒരാളെ കുറിച്ച് പറഞ്ഞാല്‍, പില്‍ക്കാലത്ത് അത് തെറ്റാണെന്ന് മനസ്സിലായാലും തിരുത്താറില്ല- മോഹന്‍ലാല്‍ പറഞ്ഞു.

കഴിഞ്ഞു പോയതിനെ കുറിച്ച് സംസാരിക്കുന്നത് എന്തിനാണ്; വിവാദങ്ങളോട് ലാലിന്റെ പ്രതികരകണം

ഫേസ്ബുക്കില്‍ വൈറലാകുന്ന വീഡിയോ കാണൂ

English summary
Mohanlal's positive mind on controversies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam