മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! ഇത്തവണ ഇന്ത്യ മുഴുവന്‍ അതിശയിപ്പിക്കും
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് സിനിമകളുടെ ഓളം ഇന്നും അലയടിക്കുകയാണ്. വീണ്ടും മലയാള സിനിമയ്ക്ക് പ്രതീക്ഷകളുമായി മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ വരികയാണ്. ഒന്നിച്ച് അഞ്ച് ഭാഷകളില്‍ റിലീസിനെത്തുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
പ്രിദര്‍ശന്‍ തമിഴില്‍ നിര്‍മ്മിക്കുന്ന നിമിര്‍ എന്ന സിനിമയുടെ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയാണ് വാര്‍ത്ത പുറത്ത് വിട്ടത്. തന്റെ ബാല്യം മുതലുള്ള സ്വപ്‌നമാണ് ഈ രണ്ട് ഇതിഹാസങ്ങള്‍ക്കുമൊപ്പം ഒരു സിനിമ ചെയ്യുക എന്നത്. അത് 2018 ല്‍ സാധ്യമാകുമെന്നാണ് സന്തോഷ് ടി കുരുവിള ഫേസ്ബുക്കിലൂടെ പറയുന്നത്.

കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
മലയാള സിനിമയില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

നിര്‍മാതാവ്
പ്രിയദര്‍ശന്‍ ഇപ്പോള്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമ നിമിറിന്റെ നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. ഫേസ്ബുക്കിലൂടെ മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട്‌സന്തോഷ് ടി കുരുവിള തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

അഞ്ച് ഭാഷകളില്‍
തന്റെ ബാല്യം മുതലുള്ള സ്വപ്‌നമാണ് ഈ രണ്ട് ഇതിഹാസങ്ങള്‍ക്കുമൊപ്പം ഒരു സിനിമ ചെയ്യുക എന്നത്. അത് 2018 ല്‍ സാധ്യമാകുമെന്നും മാത്രമല്ല അഞ്ച് ഭാഷകളിലെത്തുന്ന മാസ് മൂവി ആയിരിക്കുമെന്നും സന്തോഷ് ടി കുരുവിള പറയുന്നു.

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട്
പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെയാണ് ആദ്യമായി പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ചത്. ശേഷം ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു.

44 സിനിമകള്‍
നിലവില്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 44 സിനിമകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവയെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു എന്നതായിരുന്നു ഇരുവരെയും വ്യത്യസ്തരാക്കുന്നത്.

ഒപ്പം
2016 ല്‍ പുറത്തിറങ്ങിയ 'ഒപ്പം' എന്ന സിനിമയായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച സിനിമ. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ചൊരു സിനിമയായിരുന്നു ഒപ്പം.

പ്രിയദര്‍ശന്റെ സിനിമ
ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് നിര്‍മ്മിക്കുന്ന സിനിമയാണ് 'നിമിര്‍'. ഉദയനിധി സ്റ്റാലിന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിന്റെ സിനിമകള്‍
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ ആണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. ഒക്ടോബര്‍ 27 നാണ് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുന്നത്. വി എ ശ്രീകുമാറിന്റെ ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications