»   » പുലിമുരുകന്‍ ശരിയ്ക്കും എത്ര കോടിയുടെ ചിത്രമാണ്; നിര്‍മാതാവ് പറയുന്നു

പുലിമുരുകന്‍ ശരിയ്ക്കും എത്ര കോടിയുടെ ചിത്രമാണ്; നിര്‍മാതാവ് പറയുന്നു

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണവുമായാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എത്തുന്നത്. പുലിയുമായുള്ള സഘട്ടനം, മൂവ്വായിരത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനം, ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ അങ്ങനെ പുലിമുരുകനുള്ള പ്രത്യേകതകളും ഏറെയാണ്.

40 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ് എന്ന് അടുത്തിടെ സോഷ്യല്‍ മീഡിയിയല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സത്യത്തില്‍ ഇത്രയും കോടി രൂപ ചെലവിട്ടോ? പുലിമുരുകന്‍ ശരിയ്ക്കും എത്ര കോടി രൂപയ്ക്കാണ് നിര്‍മിച്ചത് എന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം വെളിപ്പെടുത്തി, നോക്കാം


പുലിമുരുകന്‍ ശരിയ്ക്കും എത്ര കോടിയുടെ ചിത്രമാണ്; നിര്‍മാതാവ് പറയുന്നു

പുലിമുരുകന്റെ നിര്‍മാണച്ചെലവ് 40 കോടിയാണെന്ന വാര്‍ത്ത നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം നിഷേധിച്ചു. 25 കോടി രൂപ ചെലവിട്ടാണ് ചിത്രം നിര്‍മിയ്ക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി


പുലിമുരുകന്‍ ശരിയ്ക്കും എത്ര കോടിയുടെ ചിത്രമാണ്; നിര്‍മാതാവ് പറയുന്നു

കൃത്യമായ തുക പറയാന്‍ ഇപ്പോള്‍ കഴിയില്ല. 25 കോടിയില്‍ കുറവാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചിലത് ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.- ടോമിച്ചന്‍ പറഞ്ഞു.


പുലിമുരുകന്‍ ശരിയ്ക്കും എത്ര കോടിയുടെ ചിത്രമാണ്; നിര്‍മാതാവ് പറയുന്നു

ചിത്രത്തിലെ സഘട്ടനം രംഗം യഥാര്‍ത്ഥ കടുവയ്‌ക്കൊപ്പമാണ് ചിത്രീകരിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന പീറ്റര്‍ ഹെയിനാണ് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചത്. വിയറ്റ്‌നാം, സയലന്റ് വാലി, അട്ടപ്പാടി, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.


പുലിമുരുകന്‍ ശരിയ്ക്കും എത്ര കോടിയുടെ ചിത്രമാണ്; നിര്‍മാതാവ് പറയുന്നു

കമാലീന മുഖര്‍ജിയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, ബാല, നമിത, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, വിനു മോഹന്‍, നോബി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.


English summary
In a recent interview, producer Tomichan Mulakupadam slammed the reports and clarified that the actual budget of Puli Murugan is below 25 Crores

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam