»   » മമ്മൂട്ടിയുടെ റെക്കോഡ് മോഹന്‍ലാല്‍ പൊട്ടിച്ചെറിഞ്ഞു, പക്ഷെ ദുല്‍ഖറിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല!!

മമ്മൂട്ടിയുടെ റെക്കോഡ് മോഹന്‍ലാല്‍ പൊട്ടിച്ചെറിഞ്ഞു, പക്ഷെ ദുല്‍ഖറിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ എറ്റവും വലിയ റിലീസ്, ബിഗ് ബജറ്റ് ചിത്രം തുടങ്ങിയ വിശേഷണങ്ങളുമായിട്ടാണ് എത്തുന്നത്.

പ്രേമത്തിന്റെ ബോക്‌സോഫീസ് റെക്കോഡ് ഒപ്പം തകര്‍ക്കുമോ.. വീണ്ടും മോഹന്‍ലാല്‍


ആ പ്രതീക്ഷതന്നെയാണ് പുലിമുരുകന്റെ ട്രെയിലര്‍ ഇത്ര പെട്ടന്ന് ഹിറ്റാകാനുള്ള കാരണവും. പത്ത് ലക്ഷം ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പല റെക്കോര്‍ഡുകളും ബേധിച്ചു കഴിഞ്ഞു. നോക്കാം


കസബയെ പിന്തള്ളി

മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേടിയ റെക്കോഡ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ പൊട്ടിച്ചെറിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 6 ലക്ഷം ആളുകളാണ് പുലിമുരുകന്റെ ട്രെയിലര്‍ കണ്ടത്. മോഹന്‍ലാലിന്റെ തന്നെ ജനത ഗരേജ് എന്ന ചിത്രത്തിന്റെ റെക്കോഡും പുലിമുരുകന്‍ ബേധിച്ചു


ദുല്‍ഖറിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല

മമ്മൂട്ടി ചിത്രത്തെ പരാജയപ്പെടുത്തിയ പുലിമുരുകന് പക്ഷെ, ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം സൃഷ്ടിച്ച റെക്കോഡ് മറികടക്കാന്‍ കഴിഞ്ഞില്ല. 76 മണിക്കൂറുകള്‍ കൊണ്ടാണ് പുലിമുരുകന്‍ പത്ത് ലക്ഷം കാഴ്ചക്കാരെ നേടിയത്. അതേ സമയം ദുല്‍ഖറിന്റെ കലി 50 മണിക്കൂറുകള്‍ കൊണ്ട് ഇത്രയും കാഴ്ചക്കാരെ നേടി.


വമ്പന്‍ റിലീസിനൊരുങ്ങി പുലിമുരുകന്‍

ഒക്ടോബര്‍ ഏഴിനാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പുലിമുരുകന്‍ റിലീസ് ചെയ്യുന്നത്. മൂവ്വായിരത്തിലധികം തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്.


ലാലിന്റെ പുലിമുരുകന്‍

ചിത്രത്തിന്റെ ട്രെയിലറിന് മാത്രമല്ല, ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കമലീനി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ജഗുപതി ബാബു, ലാല്‍, സുരാജ് വെഞ്ഞാറമൂട്, ബാല, വിനു മോഹന്‍, എംആര്‍ ഗോപകുമാര്‍, അഞ്ജലി അനീഷ്, നമിത തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.


English summary
The recently released official trailer of Puli Murugan, the upcoming Mohanlal movie, has created a new record. The highly celebrated has become the trailer to fetch maximum likes, within it reached 1 million views.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam