»   » പുലിമുരുകനിലെ ആദ്യ ഗാനം പുറത്തിറങ്ങി

പുലിമുരുകനിലെ ആദ്യ ഗാനം പുറത്തിറങ്ങി

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുലിമുരുകന്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കാടണിയും കാല്‍ച്ചിലമ്പേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. യേശുദാസും കെഎസ് ചിത്രയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപീ സുന്ദര്‍ ഈണം നല്‍കിയ ഗാനം രചിച്ചത് റഫീഖ് അഹമ്മദാണ്.

ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിലെ മനോഹരമായ ഗാനം. തുടര്‍ന്ന് കാണൂ..


'കാടണിയും കാല്‍ച്ചിലമ്പേ'

ചിത്രത്തിലെ 'കാടണിയും കാല്‍ച്ചിലമ്പേ' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളാണ് ഗാനരംഗത്തില്‍. യേശുദാസും കെഎസ് ചിത്രയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


സംഗീതം

ഗോപീ സുന്ദര്‍ ഈണം നല്‍കിയ ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.


നായിക

കമാലിനി മുഖര്‍ജിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യ വേഷമാണ് കമാലിനി മുഖര്‍ജിക്ക്.


ലാലും വിനു മോഹനും

ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദര വേഷമാണ് വിനു മോഹന്‍ അവതരിപ്പിക്കുന്നത്. ലാല്‍ മോഹന്‍ലാലിന്റെ സുഹൃത്തിന്റെ വേഷവും. ഗാനത്തിലെ ഭൂരിഭാഗവും വനത്തിനകത്തുള്ള രംഗങ്ങളാണ്.


മറ്റ് കഥാപാത്രങ്ങള്‍

ജഗപതി ബാബു, സുരാജ് വെഞ്ഞാറമൂട്, ബാല, കിഷോര്‍, എംജി ഗോപകുമാര്‍, അഞ്ജലി അനീഷ്, നമിത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിര്‍മാണം

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.


ഗാനം

ചിത്രത്തിലെ ആദ്യ ഗാനം ഇതാ.


English summary
Mohanlal's Puli Murugan: First Song Is Out!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam