»   » ഫുള്‍ പേജ് പരസ്യത്തോടെ പത്രങ്ങള്‍ പുലിമുരുകന്റെ ത്രീഡി പരസ്യം ഇറക്കി! പക്ഷെ പ്രദര്‍ശനം ഇന്നില്ല!

ഫുള്‍ പേജ് പരസ്യത്തോടെ പത്രങ്ങള്‍ പുലിമുരുകന്റെ ത്രീഡി പരസ്യം ഇറക്കി! പക്ഷെ പ്രദര്‍ശനം ഇന്നില്ല!

By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു പുലിമുരുകന്‍. കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് ആദ്യമായി 100 കോടി ക്ലബ്ബില്‍ എത്തിയ സിനിമ എന്ന റെക്കോര്‍ഡും നേടിയ ചിത്രം ഗിന്നസ് ബുക്കിലും ഇടം നേടിയിരുന്നു. ത്രീഡി ദൃശ്യമികവില്‍ നിര്‍മ്മിച്ച് പ്രദര്‍ശനം നടത്തിയതിന്റെ പേരിലായിരുന്നു ചിത്രം ഗിന്നസ് ബുക്കിലേക്കും എത്തിയിരുന്നത്.

പുലിമുരുകന്‍ ഇന്ന് മുതല്‍ വീണ്ടും തിയറ്ററുകളിലേക്ക്! മുരുകനും പുലിയും ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കും!

എന്നാല്‍ ഇന്ന് സിനിമയുടെ ത്രീഡി വേര്‍ഷന്‍ തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ചില സാങ്കേതിക തകരാറുകള്‍ കാരണം സിനിമയുടെ റീറിലീസ് മാറ്റി വെച്ചിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. സാറ്റലൈറ്റ് പ്രൊജക്ഷന്‍ കമ്പനി ക്യൂബ് വഴിയാണ് ചിത്രം പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നത്. അതിനനുസരിച്ച് ചിത്രം ക്യൂബിന്റെ സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്തിരുന്നു.

mohanlal-s-pulimurugan

എന്നാല്‍ 3ഡി ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്തപ്പോള്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടുവെന്നും അത് വൈകിമാത്രമാണ് കണ്ടെത്താനായതെന്നും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടംഫേസ്ബുക്കിലുടെ പറയുകയായിരുന്നു. നേരത്തെ ഇന്നാണ് റിലീസെന്ന് തീരുമാനിച്ചിരുന്നതിനാല്‍ ചില മലയാള പത്രങ്ങള്‍ ഫുള്‍ പേജില്‍ ചിത്രത്തിന്റെ പരസ്യം കൊടുത്തിരുന്നു.

ഹോട്ട് സുന്ദരി സണ്ണി ലിയോണും അമ്മയായി!കാത്തിരിപ്പിനൊടുവിലാണ് സണ്ണി അമ്മയായത്, അതും ഇങ്ങനെ!!

ചിത്രം ആദ്യത്തെ വരവിനെക്കാള്‍ രണ്ടാം വരവ് കേമമായിരിക്കുമെന്നാണ് കണക്ക് കൂട്ടല്‍. 100 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആദ്യം പറഞ്ഞിരിന്നെങ്കിലും 60 സ്‌ക്രീനുകളില്‍ മാത്രമാണ് പ്രദര്‍ശനം. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പും അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്.

English summary
Mohanlal's Pulimurugan 3D Version release date changed
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam