»   » പുലിമുരുകന്‍ തരംഗം തീരുന്നില്ല, പുതിയ വേര്‍ഷന്‍ പിന്നാലെ തന്നെയുണ്ട്!!!

പുലിമുരുകന്‍ തരംഗം തീരുന്നില്ല, പുതിയ വേര്‍ഷന്‍ പിന്നാലെ തന്നെയുണ്ട്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

വലിയ കളക്ഷന്‍ നേടാത്ത സിനിമകള്‍ മലയാളത്തില്‍ മാത്രമെ ഉള്ളു എന്ന പേര് ദോഷം കേള്‍പ്പിച്ചിരുന്നെങ്കിലും അതിന് മാറ്റം വരുത്തിയത് മോഹന്‍ലാലിന്റെ പുലിമുരുകനാണ്. മോഹന്‍ലാലിന്റെ പുലിമുരുകന്‍ കേരള ബോക്‌സ് ഓഫീസിനെ ഒരു തവണ ഞെട്ടിച്ചിരുന്നു.  ഇന്നലെ പുലിമുരുകന്‍ തിയറ്ററുകളില്‍ ത്രീഡി വേര്‍ഷനില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സാങ്കേതിക തടസം കാരണം റിലീസിങ്ങ് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്ന് ചിത്രം തിയറ്ററുകളിലെത്തുകയാണ്.

കാത്തിരുന്നവര്‍ക്ക് നിരാശ നല്‍കി ഇത്തവണയും ആരാധകരോട് മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍!

ഫഹദ് ഫാസില്‍ ഇത്രയധികം കള്ളത്തരം പഠിച്ചത് കണ്ട് താന്‍ അത്ഭുതപ്പെട്ടെന്ന് സത്യന്‍ അന്തിക്കാട്!!

അതിനിടെ പുലിമുരുകന്‍ പലരീതിയിലും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ്. ത്രീഡി സിനിമ ഇന്ന് തിയറ്ററുകളിലെത്തുമ്പോള്‍ നിലവിലുള്ള റെക്കോര്‍ഡുകളെല്ലാം മറികടക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ അതിനിടെ പുലിമുരുകന്‍ മറ്റൊരു ദൃശ്യമികവോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

പുലിമുരുകന്റെ ജൈത്രയാത്ര

മലയാളക്കരയുടെ പൂര്‍ണ സപ്പോര്‍ട്ടും നേടിയാണ് പുലിമുരുകന്‍ ജൈത്രയാത്ര തുടരുന്നത്. അതിനിടെ ചിത്രം ത്രീഡി വേര്‍ഷനില്‍ കൂടി റിലീസ് ചെയ്യുകയാണ്.

ഇന്നാണ് റിലീസ്

ജൂലൈ 21 ന് ചിത്രം റിറിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ചില സാങ്കേതിക തടസ്സം കാരണം ചിത്രത്തിന്റെ റിലീസിങ് മാറ്റുകയായിരുന്നു.

ത്രീഡിയ്ക്ക് പിന്നാലെ 4ഡിയും

പുലിമുരുകന്‍ ത്രീഡി വേര്‍ഷന് പിന്നാലെ 4ഡിയിലും ചിത്രം നിര്‍മ്മിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ത്രീഡി ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിലാണ് 4ഡി ദൃശ്യമികവോട് കൂടി ചിത്രം വരുന്ന കാര്യം പറഞ്ഞിരിക്കുന്നത്.

റെക്കോര്‍ഡ് കളക്ഷന്‍

നിലവില്‍ ഏറ്റവുമധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം എന്ന പേരിലാണ് പുലിമുരുകന്‍. 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യത്തെ മലയാള സിനിമയായിരുന്നു പുലിമുരുകന്‍.

150 കോടി നേടി

100 കോടി വിജയം പിന്നിട്ടതിന് ശേഷം 150 കോടി നേടിയാണ്് ചിത്രം കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരുന്നത്. ശേഷം ഇപ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് പുലിമുരുകന്‍.

100 തിയറ്ററുകളില്‍


ഇന്ന് റിലീസ് ചെയ്യുന്ന ചിത്രം 100 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആദ്യം പറഞ്ഞിരിന്നെങ്കിലും അറുപത് തിയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്യുകയുള്ളു. എന്നാല്‍ അടുത്ത ആഴ്ചയോട് കൂടി കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

തമിഴിലും ത്രീഡി

ചിത്രം തമിഴിലേക്ക് റിമേക്ക് ചെയ്തപ്പോള്‍ ത്രീഡി ദൃശ്യമികവോടെ തന്നെയായിരുന്നു റിലീസ് ചെയ്തിരുന്നത്. ശേഷമാണ് മലയാളത്തിലും ത്രീഡി യില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Mohanlal’s Pulimurugan To Get A 4D Version?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam