»   »  വൈശാഖിന്റെ വാക്കുകളില്‍ പ്രതീക്ഷ, പുലിമുരുകന്റെ രണ്ടാം ഭാഗം വരുന്നു?

വൈശാഖിന്റെ വാക്കുകളില്‍ പ്രതീക്ഷ, പുലിമുരുകന്റെ രണ്ടാം ഭാഗം വരുന്നു?

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പുതിയ ചരിത്രം എഴുതി പുലിമുരുകന്റെ ജൈത്ര യാത്ര തുടരുകയാണ്. ഇതുവരെ ചിത്രം 60 കോടി കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലിമുരുകന്‍ ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കും, രണ്ട് ആഴ്ചത്തെ ബോക്‌സോഫീസ് കളക്ഷന്‍!


കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും പുലിമുരുകന്‍ കാണാന്‍ കയറുന്നു, അവര്‍ക്കിടാ ഒരു സന്തോഷ വാര്‍ത്ത. പുലിമുരുകന്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുകുന്നതായി വാര്‍ത്തകള്‍.


സംവിധായകന്റെ വാക്ക്

എല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ പുലിമുരുന്റെ രണ്ടാം ഭാഗം വരും എന്ന് വൈശാഖ് പറയുന്നു. അന്തിമ തീരുമാനമായിട്ടില്ല. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവൃത്തിച്ചവരുടെയെല്ലാം പൂര്‍ണ സഹകരണം വേണം. എന്നിരുന്നാലും പുലിമുരുകന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ സംവിധായകന്റെ വാക്കുകളിലുണ്ട്.


മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടുമോ

പുലിമുരുകന്‍ എന്ന ചിത്രത്തിന് വേണ്ടി 150 ദിവസത്തെ നീണ്ട കാള്‍ ഷീറ്റാണ് മോഹന്‍ലാല്‍ നല്‍കിയത്. ഡേറ്റിനപ്പുറത്തേകും ഷൂട്ടിങ് നീണ്ടു പോയപ്പോള്‍ സഹകരണത്തോടെ ലാല്‍ കൂടെ നിന്നു. അതുപോലൊരു നീണ്ട കാള്‍ഷീറ്റ് രണ്ടാം ഭാഗത്തിന് വേണ്ടി കിട്ടുമോ?


ടോമിച്ചന്റെ നിര്‍മാണം

ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവിന്റെ പൂര്‍ണ സഹകരണവും പിന്തുണയുമാണ് പുലിമുരുകന്‍ എന്ന ചിത്രം ബ്രഹ്മാണ്ഡമായി ഒരുക്കാന്‍ സഹായിച്ചത്. അതിന്റെ നേട്ടം ഇപ്പോള്‍ നിര്‍മാതാവിനുണ്ട്. പുലിമുരുകന്റെ രണ്ടാം ഭാഗം തീര്‍ച്ചയായും ഒന്നാം ഭാഗത്തിന് മുകളില്‍ നില്‍ക്കണം. അത്രയും വലിയൊരു തുക ഇറക്കാന്‍ നിര്‍മാതാവ് തയ്യാറാവുമോ?


മറ്റ് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും

പുലിമുരുകന്‍ ചെയ്യാന്‍ കാണിച്ച അതേ ഉത്സാഹം മറ്റ് താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഉണ്ടായാല്‍ മാത്രമേ രണ്ടാം ഭാഗത്തിന് സാധ്യതയുള്ളൂ എന്ന് സംവിധായകന്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പീറ്റര്‍ ഹെയ്ന്‍ എന്ന സ്റ്റണ്ട് മാസ്റ്ററാണ് പുലിമുരുകന്റെ സംഘട്ടനം ഒരുക്കിയത്. തെന്നിന്ത്യന്‍ താരങ്ങളായ കമലീന മുഖര്‍ജി നായികയായും ജഗപതി ബാബു വില്ലനായും എത്തി. ഇവരൊക്കെ ഒരിക്കല്‍ കൂടെ അതേ ഊര്‍ജ്ജത്തോടെ വരണം എന്ന് സാരം.


English summary
Pulimurugan, the recently released Mohanlal movie has emerged as one of the biggest hits of Mollywood. Reportedly, Pulimurugan might have a sequel soon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam