»   » ദേ പിന്നെയും, പുലിമുരുകന്‍ റിലീസ് നീട്ടി!!

ദേ പിന്നെയും, പുലിമുരുകന്‍ റിലീസ് നീട്ടി!!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പുലിമുരുകന്റെ റിലീസ് വീണ്ടും നീട്ടി. വിഷുവിന് റിലീസ് ചെയ്യും എന്ന് പറഞ്ഞ ചിത്രം നീണ്ട് നീണ്ട് ജൂലൈ വരെ എത്തിയിരുന്നു.

ഇപ്പോള്‍ കേള്‍ക്കുന്നു ജൂലൈയിലും പുലിമുരുകന്‍ തിയേറ്ററിലെത്തില്ല എന്ന്. പുതിയ വാര്‍ത്തകള്‍ പ്രകാരം ആഗസ്റ്റില്‍ ചിത്രം റിലീസ് ചെയ്യാനാണത്രെ തീരുമാനം.


 pulimurukan

മലയാളത്തിലെ എക്കാലത്തെയും വലിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. ടോമിച്ചന്‍ മുളകുപാടം നിര്‍മിയ്ക്കുന്ന ചിത്രം ഏഴ് ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുന്നത്.


തമിഴ് നടന്‍ പ്രഭു ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിയ്ക്കുന്നു. കമാലീന മുഖര്‍ജിയാണ് നായിക. ഇവരെ കൂടാതെ ജഗപതി ബാബു, ബാല, നമിത, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, വിനു മോഹന്‍, നോബി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.


ചിത്രത്തിലെ സഘട്ടനം രംഗം യഥാര്‍ത്ഥ കടുവയ്‌ക്കൊപ്പമാണ് ചിത്രീകരിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന പീറ്റര്‍ ഹെയിനാണ് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചത്. വിയറ്റ്‌നാം, സയലന്റ് വാലി, അട്ടപ്പാടി, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

English summary
OH NO! Mohanlal's Pulimurugan Release Postponed Again
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam